ആകെ പേജ്‌കാഴ്‌ചകള്‍

2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച

Traffic Checkimg

വാഹന പരിശോധന
            സ്ഥിരമായി വാഹനവുമായി വഴിയില്‍ ഇറങ്ങുന്നവരില്‍ ഒരിക്കല്‍ എങ്കിലും വാഹന പരിസോധനയുടെ പേരില്‍ പോലീസുകാര്‍ വഴിയില്‍ തടഞ്ഞു നിര്താത്തവര്‍ ചുരുക്കം ആയിരിക്കും. ഓവര്‍ സ്പീഡ്, സിഗ്നല്‍ വയലേഷന്‍, സീറ്റ് ബെല്‍റ്റ്‌ ധരിക്കാതിരിക്കല്‍, ഹെല്‍മെറ്റ്‌ വെക്കതിരിക്കല്‍, വാഹനത്തിന്റെ records സൂക്ഷിക്കതിരിക്കല്‍, records -ലെ അപാകതകള്‍, ഡ്രൈവിംഗ് ലൈസന്‍സ് സിദ്ധിക്കാതിരിക്കല്‍, അത് കൈവശം സൂക്ഷിക്കതിരിക്കല്‍, തുടങ്ങിയവ ഒക്കെ ആണ് പൊതുവേ പോലീസുകാര്‍ കണ്ടുപിടിക്കുന്ന കുറ്റങ്ങള്‍
             വസ്തുതകളെ നിക്ഷ്പക്ഷമായി വിലയിരുത്തിയാല്‍ തെറ്റ് നമ്മുടെ ഭാഗത്ത്‌ ആണ് എന്നും മഴയും വെയിലും പൊടിയും ഏറ്റു നില്‍ക്കുന്ന പോലീസുകാര്‍ ചെയ്തത് ഒരു നല്ല കാര്യം ആണെന്നും ആരും സമ്മതിക്കും. നമ്മുടെ കാര്യത്തില്‍ നമ്മുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഇല്ലാത്ത താത്പര്യം കാണിച്ച പോലീസുകാരന് നാം നന്ദി പറഞ്ഞിട്ട് പോകേണ്ടതുമാണ് എന്നും ആരും സമ്മതിക്കും.
             സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും ട്രാഫിക്‌ ചെക്കിംഗ് കഴിഞ്ഞ് വരുന്ന ഏതെങ്കിലും ഒരാള്‍ ,അയാള്‍ ഡ്രൈവെരോ യാത്രക്കാരനോ ആകട്ടെ സന്തോഷവാനായി ഇരിക്കുന്നത് കാണുവാന്‍ ആകുമോ ? ഇല്ല. എത്ര ജീവന്‍ രക്ഷാ പ്രവൃത്തി ആണ് പോലീസുകാര്‍ ചെയ്തത് എങ്കിലും അതിന്റെ സദ്ഗുണം ഇല്ലാതാക്കാന്‍ വഴിയിലെ തടഞ്ഞു നിര്‍ത്തല്‍ കാരണം ആകുന്നു. ഒറ്റക്കോ കുടുംബവുമായോ സുഹൃത്തുക്കളുമായോ ഒഴിവാക്കാനോ ഒഴിവാക്കാന്‍ ആവാത്തതോ ആയ കാര്യത്തിന് പോകുമ്പോള്‍ നമ്മെ ആരും പൊതു വഴിയില്‍,പൊതുജന മധ്യത്തില്‍ തടഞ്ഞു നിര്‍ത്തുന്നത് നമക്ക് ആര്‍ക്കും ഇഷ്ടപ്പെടില്ല.
             ട്രാഫിക്‌ നിയമങ്ങള്‍ ലെന്ഘിക്കുക എന്നത് ഒരു ക്രിമിനല്‍ കുറ്റം അല്ല. അവ നിസ്സാരമായ കുറ്റങ്ങള്‍ ആണ്. അതുകൊണ്ടാണ് ഈ ഇനം കുറ്റങ്ങളെ petty cases എന്ന് പറയുന്നത്.ട്രാഫിക്‌ നിയമം തെറ്റിച്ചവരോട് ക്രിമിനല്‍ കുറ്റം ചെയ്തവരോട്‌ എന്ന വണ്ണം പോലീസുകാര്‍ പെരുമാറുന്നതും അപൂര്‍വ്വം അല്ല. ഇതെല്ലം കൊണ്ടുതന്നെ പോലീസുകാരുടെ ഒരു നല്ല പ്രവൃത്തിയെ,അവരെ നമ്മുടെ വിരോധികള്‍ ആക്കുന്നതില്‍ അവസാനിക്കുന്നു. ട്രാഫിക്‌ ചെക്കിങ്ങിംഗ് -നു ശേഷം ഡ്രൈവര്‍ -ടെ മാനസികാവസ്ഥയില്‍ മാറ്റം വരുകയും അതുതന്നെ അപകടങ്ങള്‍ക്ക് കാരണം ആവുകയും ചെയ്യുന്നു.
           ഇതിനു എന്താണ് ഒരു പരിഹാരം ? ട്രാഫിക്‌ ചെക്കിംഗ് ഒഴിവാക്കാന്‍ ആവുകയില്ല;കാരണം അത് അപകടങ്ങള്‍ കുറക്കാന്‍ ഉതകുന്നു. പിന്നെ ഒഴിവാക്കാന്‍ ആകുന്നതു വഴിയില്‍ ഉള്ള തടഞ്ഞു നിരത്തല്‍ ആണ്. ഇപ്പോള്‍ അത് വളരെ എളുപ്പം ഒഴിവാക്കാന്‍ ആകും. വളവിലും ഇടറോടിലും മറ്റും പതുങ്ങി നിന്ന് മൃഗങ്ങള്‍ ഇര പിടിക്കുന്നതുപോലെ petty case  പിടിക്കുന്ന പോലീസുകാര്‍ പരസ്യമായി റോഡില്‍ നിന്ന് ട്രാഫിക്‌ നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ registration നമ്പര്‍ കുറിചെടുക്കട്ടെ. ആ നമ്പര്‍ ഉപയോഗിച്ച് സെക്കണ്ടുകള്‍ക്ക്‌ അകം ആ വാഹനത്തിന്റെ സകല വിവരങ്ങളും വാഹന ഉടമയുടെ വിവരങ്ങളും പോലീസുകാര്‍ക്ക് കണ്ടെത്താന്‍  ആകും. www .keralamvd .gov .in എന്ന സൈറ്റ് ആണ് പോലീസുകാര്‍ക്ക് മുകളില്‍ പറഞ്ഞ വിവരങ്ങള്‍ കൊടുക്കുന്നത്. ഇതിലെ കുറെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും ഈ സൈറ്റ് -ഇല് നിന്നും കിട്ടുന്നതാണ്. ഇങ്ങനെ നിയമം ലെമ്ഘിച്ച വാഹനത്തിന്റെ ഉടമയെയോ അയാളുടെ പ്രതിനിധിയെയോ അവര്‍ക്ക് സൌകര്യപ്രദമായ ഒരു പോലീസ് സ്റ്റേഷന്‍ -ഇല്‍  വിളിച്ചു വരുത്തി അവര്‍ ചെയ്ത കുറ്റത്തെ പറ്റി പറഞ്ഞു മനസ്സിലാക്കി ഫൈന്‍ അടിപ്പിച്ചു വിട്ടാല്‍ എല്ലാവരും പോലീസുകാര്‍ക്ക് നന്ദി പറയും. ട്രാഫിക്‌ ചെക്കിംഗ് ഇല്ലെങ്കിലും പിടിക്കപ്പെടുമെന്ന അറിവ് ശ്രദ്ധയോടെ വാഹനം ഓടിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും. police - public conflict ഒരു പരിധി വരെ ഒഴിവാക്കാം. പൊതു നിരത്തിലെ വാഗ്വാദങ്ങളും ഇഗോ പ്രശ്നങ്ങളും ഭരണിപ്പാട്ടും കുറെ ഏറെ ഒഴിവാക്കാം. ഒരു സംഘം ആയി ചെക്കിംഗ് നടത്തുന്നതിന് പകരം ഒറ്റ പോലീസുകാരനെ കൊണ്ട് ഈ പണി നടത്തിക്കാം. വാഹനം നിര്‍ത്തി ചെക്ക്‌ ചെയ്യുന്നതിന് ഇന്ന പദവിയില്‍ ഉള്ള ഉദ്യോഗസ്ഥന്‍ വേണം എന്നുള്ള സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാം. ഇന്ന് എല്ലാ പോലീസ് സ്റ്റേഷന്‍ -ലും ഡിജിറ്റല്‍ ക്യാമറ ഉണ്ട് എന്നാണ് അറിവ്. ട്രാഫിക്‌ ചെക്കിംഗ് നടത്തുന്ന പോലീസുകാരന്‍ അവന്‍ കാണുന്ന കുറ്റങ്ങളുടെ ഒരു ഫോട്ടോ കൂടി എടുതോട്ടെ. അപ്പോള്‍ തര്‍ക്കങ്ങള്‍ക്കുള്ള അവസരവും ഇല്ലാതാകും. പിന്നെ ഉള്ളത് റെക്കോര്‍ഡ്‌ -കളുടെ കാര്യം ആണ്. സംശയം ഉള്ളവരുടെ records കൊണ്ടുവരുവാന്‍ ഉടമയ്ക്ക് എഴുതിയാല്‍ മതിയാകും.ആ പ്രശ്നവും പരിഹരിക്കാം.
                 ഇനി ഉള്ളത് മദ്യപിച്ചു വാഹനം ഓടിക്കുന്നതും rash ഡ്രൈവിംഗ് -ഉം ആണ്. അവ petty case -അല്ല. ക്രിമിനല്‍ കേസ് ആണ്. ക്രിമിനലുകളെ ആ രീതിയില്‍ കൈകാര്യം ചെയ്യട്ടെ.
                ഈ രീതിയില്‍ ഉള്ള നല്ല ട്രാഫിക്‌ പോലീസുകാരാ നിന്നെ എന്ന് ഞങ്ങള്‍ക്ക് റോഡില്‍ കാണാനാകും ?
           
             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ