ആകെ പേജ്‌കാഴ്‌ചകള്‍

2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

Reality Show

മുതലകണ്ണീര്‍
        റിയാലിറ്റി ഷോകള്‍ സന്ധ്യ സമയങ്ങളില്‍ കുടുംബ സദസ്സുകളെ മൊത്തത്തില്‍ കയ്യടക്കിയിരിക്കുകയാണല്ലോ. കുറച്ചു നാളുകള്‍ക്കു മുമ്പ് കണ്ണീര്‍ സീരിയലുകള്‍ക്ക് ഉണ്ടായിരുന്ന സ്ഥാനം ഇന്ന് റിയാലിറ്റി ഷോകള്‍ തട്ടി എടുത്തിരിക്കുന്നു. ഈ വിധമുള്ള പരിപാടികളുടെ നന്മ തിന്മകളെ കുറിച്ചല്ല,ദഹനക്കേട് ഉണടാക്കുന്ന ചില കാഴ്ചകളെ പറ്റി മാത്രമാണ് പറയാന്‍ ഉദ്ദേശിക്കുന്നത് .
         ഒരു പാട്ടിനു ഒരു ഡാന്‍സ് ഫ്രീ -ഉം മറ്റു അനേകം ഓഫറുകളും ഉള്ള ഒരു പ്രമുഖ ചാനലില്‍ വരുന്ന ഒരു റിയാലിറ്റി ഷോ ശ്രദ്ധിക്കുക. പാട്ട്  അവതരിപ്പിക്കുവാന്‍ വരുന്ന കുട്ടി കലാ കുടുംബത്തില്‍ പെട്ട ആള്‍  ആയിരിക്കണം. ആ കുട്ടിയുടെ കുടുംബാങ്ങങ്ങളും ചില കലാ പരിപാടികള്‍ ഒക്കെ അവതരിപ്പിക്കണം. പാട്ടിന്റെ കൂടെ ഡാന്‍സ് നിര്‍ബ്ബന്ധം. കൂടാതെ ഫാന്‍സി ഡ്രസ്സ്‌, ബാലെ ,ചെറു നാടകം,അഭിനയം തുടങ്ങിയ കലകളില്‍ ഒക്കെ നല്ല പ്രാവീണ്യം നേടിയിരിക്കണം. വളരെ നല്ലത്. പാട്ട്  മത്സരം എന്ന് പറഞ്ഞാലും കോടി കണക്കിന് രൂപ വിലയുള്ള ഫ്ലാറ്റ് കൊടുക്കുമ്പോള്‍ കുട്ടികളുടെ മൊത്തത്തില്‍ ഉള്ള കലാ വാസന പരിഗനിക്കനമല്ലോ.
          ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ മാനസിക വികാസം കണ്ടാല്‍ ആരും അവരുടെ കാലില്‍ തൊട്ടു നമസ്കരിച്ചു പോകും. മത്സര വേദിയില്‍ തന്നോട് ഏറ്റുമുട്ടി പരാജയപ്പെട്ട ആളെ കാണുമ്പോള്‍ തന്നെ വിജയിച്ച ആളിന്റെ കണ്ണ് നിറയും. അയാള്‍ മത്സരത്തില്‍ നിന്ന് പുറത്താകുമ്പോള്‍ ചങ്കുപൊട്ടി കരഞ്ഞുകൊണ്ടാണ് ജയിച്ച ആള്‍ യാത്ര അയക്കുന്നത്. തോല്പിച്ച കുട്ടി മാത്രമല്ല കരയാന്‍ ഉള്ളത്. വിധികര്‍ത്താക്കളും അവതാരകരും കാണികളും എല്ലാം കരച്ചിലില്‍ പങ്കു ചേര്‍ന്ന് അത് ഒരു കൂട നിലവിളി ആയി മാറുന്നു. സത്യമോ എന്ന് അറിയില്ല, ചില പ്രേക്ഷകരും ഈ നിലവിളിയില്‍ പങ്കാളികള്‍ ആകുന്നുന്ടെന്നും ഹൃദയ വ്യഥയോടെ അടുക്കള സദസ്സില്‍ ഈ ,പുറത്താകലിനെ പറ്റി ചര്‍ച്ച നടത്തുന്നുണ്ടെന്നും കേള്‍ക്കുന്നു. എത്ര വിശിഷ്ടം. ടെന്നീസില്‍ Roger  Federor   എതിരാളി Nadal -നെ തോല്പിച്ച ശേഷം നെഞ്ചത്ത്‌ അടിച്ചു കരഞ്ഞുകൊണ്ട്‌ യാത്ര അയക്കുന്നില്ല.ഫുട്ബാളില്‍ Argenita അവരുടെ കപ്പില്‍ കണ്ണ് വെച്ച ചെന്ന ബ്രസീല്‍ -നെ തോല്പിച്ചാല്‍ ബ്രസീല്‍ ആരാധകര്‍ കരഞ്ഞേക്കും. Argentina ആഘോഷിക്കും. ഇന്ത്യ ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്പിചാലോ ? ഇന്ത്യന്‍ പക്ഷതുള്ളവരോ കളിക്കാരോ അമ്പൈരോ officials -ഓ ആരും കരയില്ല. എത്ര കാലം ഒരുമിച്ചു പങ്കെടുത്തു , പ്രാക്ടീസ് ചെയ്തു,ഈ വക കാര്യങ്ങള്‍ ഒന്നും വിജയം ആഘോഷിക്കുന്നതിനു മനുഷ്യ മനസ്സിന് തടസ്സം ആകാറില്ല. Venus Williams സ്വന്തം സഹോദരി Serena Williams -നെ പരാജയപ്പെടുത്തിയാലും മതി മറന്നു ആഘോഷിക്കും.
          കാലം മാറുകയല്ലേ. അവിടെ ചരിത്രത്തിനോ, പാരമ്പര്യത്തിനോ, മനോ വ്യാപാരത്തിനോ ഒന്നും വലിയ സ്ഥാനം ഇല്ലെന്നു കരുതുന്ന ചാനല്‍ സംസ്കാരം വിജയിക്കട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ