വാധ്യാര്‍ പുരാണം
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുക ആണല്ലോ. അതിന്റെ ഗുണദോഷ വിവേച്ചന്ങ്ങളെപറ്റി പിന്നീട് ചര്‍ച്ച ചെയ്യാം. ഒരു ചട്ടം നിലവില്‍ ഇരിക്കുമ്പോള്‍ എല്ലാവരും അത് അനുസരിക്കെണ്ടതിനെപ്പറ്റി മാത്രം ഇപ്പോള്‍ പറയാം.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിലവില്‍ ഇരിക്കുന്ന ചട്ടം അവിടുത്തെ വിദ്യാര്‍ഥികള്‍ അനുസരിക്കണം, മറ്റു ജീവനക്കാര്‍ അനുസരിക്കണം, എല്ലാത്തിനും ഉപരി കുട്ടികള്‍ക്ക് മാതൃക ആകേണ്ട അധ്യാപകര്‍ കടുകിടെ വിട്ടുവീഴ്ച ഇല്ലാതെ അനുസരിക്കണം. എന്നാല്‍, മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുള്ള എത്ര കോളേജ്കളിലും സ്കൂള്‍കളിലും അധ്യാപകര്‍ അത് ഉപയോഗിക്കാതിരിക്കുന്നുണ്ട് ?മഹാ ഭുരിപക്ഷവും ചട്ടവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. സത്യം വദ എന്നത് പഠിപ്പിക്കുവാന്‍ മാത്രം ഉള്ളത് എന്ന് കരുതുന്ന അപൂര്‍വ്വം ചില ഗുരു ഭൂതന്മാര്‍ ഇത് നിഷേധിചേക്കും. ഇപ്രകാരം നിഷേധിക്കുന്നവരുടെ call detaills അവരുടെ ഫോണിന്റെ സേവനദാതാക്കളില്‍ നിന്നും എടുത്തു പരിശോധിച്ചാല്‍ അവര്‍ പ്രവൃത്തി ദിവസങ്ങളില്‍ പ്രവൃത്തി സമയത്ത് എത്രമാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതിന് രേഖമൂലമായ തെളിവ് ലഭിക്കും.
ഈവിധം നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന അധാപകരുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനുള്ള ചട്ട പരിഷ്കാരങ്ങള്‍ നടത്തുന്നതിന് വിദ്യാര്‍ഥി സംഘടനകള്‍ എങ്കിലും ആവശ്യം ഉന്നയിക്കുമോ ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ