ആകെ പേജ്‌കാഴ്‌ചകള്‍

2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

Traffic Accidents

റോഡ്‌ അപകടങ്ങള്‍
        റോഡ്‌ അപകടങ്ങളുടെ കാരണങ്ങളെ കുറിച്ച് ഗഹനമായ ചര്‍ച്ചകളും പഠനങ്ങളും മറ്റും നടന്നു വരുന്നുണ്ട് . എന്നാല്‍, ഈ ചര്‍ച്ചകളിലും ട്രാഫിക്‌ പരിഷ്കരണ സമിതികളിലും ഒക്കെ പങ്കെടുക്കുന്നതില്‍ പ്രധാനികള്‍ ട്രഫ്ഫികിനെ പറ്റി യാതൊരു അറിവും ഇല്ലാത്ത ആളുകള്‍ ആണ് .ഈയിനം സമിതികളില്‍ രാഷ്ട്രീയക്കാരുടെ എണ്ണം കൂടുതല്‍ ആണ് .അവരുടെ വാഗ്വിലാസം കൊണ്ടു അവര്‍ പല പ്രാകൃത പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തുന്നു.
         ടിപ്പര്‍, ബസ്‌ ഇവയെ ഒക്കെ കാലന്‍ എന്നുവരെ വിശേഷിപ്പിക്കുന്നു. സര്‍ക്കാര്‍ പെര്‍മിറ്റ്‌ കൊടുത്ത ടിപ്പര്‍ ചില റോടുകളില്‍ പ്രേവേസിക്കുന്നതിനും ചില നിരത്തുകളില്‍ ചില പ്രത്യേക സമയങ്ങളില്‍ കയറുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പലരും ഇതൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു. കഷ്ടം!
          വാഹന അപകടങ്ങള്‍ കുറക്കുന്നതിനു ആദ്യമായി വേണ്ടത് ഡ്രൈവേര്‍സ്-നും പൊതുജനങ്ങള്‍ക്കും ട്രാഫിക്‌ sense വളര്‍ത്തുക എന്നുള്ളതാണ്. നിങ്ങള്ക്ക് സമയം ഉണ്ടെങ്കില്‍ എപ്പോളെങ്കിലും അഞ്ചു മിനിട്ട് ഒരു പബ്ലിക്‌ റോഡ്‌ ശ്രദ്ധിക്കുക. ഭാര്യയേയും കുട്ടികളെയും കയറ്റി ചില ആളുകള്‍ ബൈക്ക് ഓടിക്കുന്നത് കണ്ടാല്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുവാന്‍ ശ്രമിക്കുക ആണെന്ന് തോന്നും.
പല ഡ്രൈവേര്‍സ് -ഉം വാഹനം ഓടിക്കുന്നത് കണ്ടാല്‍ നമുക്ക് അധികാരം കിട്ടിയാല്‍ അവരെ ഒക്കെ തൂക്കി കൊല്ലുമായിരുന്നു എന്ന് തോന്നിപ്പോകും. പൊതുജനങ്ങളുടെ കാര്യമോ ? എത്ര കാല്‍നട യാത്രക്കാര്‍ ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുന്നുണ്ട് ? ഫുട് പാത്ത് ഉള്ള സ്ഥലങ്ങളില്‍ എത്ര പേര്‍ അതിലുടെ നടക്കുന്നു ? എത്ര പേര്‍ zebra ക്രോസ്സിങ്ങിലുടെ മാത്രം ക്രോസ് ചെയ്യുന്നു ? വാഹനത്തിനു വഴി മാറി കൊടുക്കുന്നത് നാണക്കേടു ആണ്  എന്ന് കരുതുന്നവരും കുറവല്ല. Motor Veicle Act അനുസരിച്ച് drivers-നെ പോലീസ് ഉദ്യോഗസ്ഥര്‍ കയ്യോടെ ശിക്ഷിക്കുന്നത് പോലെ ട്രാഫിക് നിയമ ലങ്ഘനം നടത്തുന്ന കാല്‍നട യാത്രക്കാരെയും ഉടനടി ഫൈന്‍ അടപ്പിച്ചു ശിക്ഷിക്കാന്‍ പോലീസ്-നു അധികാരം നല്‍കണം.
           അപകടം ഉണ്ടായി കഴിയുമ്പോള്‍ കുറ്റം വലിയ വാഹനത്തിന്റെ ഡ്രൈവര്‍ക്കും രാപകല്‍ റോഡില്‍ നില്‍ക്കുന്ന പോലീസ് നും. പിന്നീട് അല്‍പ വിവരക്കാരുടെ വിസകലനം  ആയി. സ്പീഡ് ആണ് അവരുടെ കാഴ്ചപ്പാടില്‍  പ്രധാന വില്ലന്‍. മനുഷ്യന്‍ വാഹനം
ഉപയോഗിക്കുന്നതിന്റെ  പ്രധാന ആവശ്യം സ്പീഡ് ആണ് എന്നതും ഓവര്‍ സ്പീഡ് മാത്രമേ കുഴപ്പം ചെയ്യുള്ളു എന്നതും അവര്‍ വിസ്മരിക്കുന്നു. പലപ്പോഴും അപകടത്തിന്റെ ഇര ആണ് അപകടത്തിന്റെ കാരണക്കാരനും എന്ന സത്യം പലരും മറക്കുന്നു. പിന്നെ കൂട്ടം കൂടി വലിയ വണ്ടി തകര്ക്കലും ഡ്രൈവര്‍ -എ തല്ലി മൃതപ്രായന്‍ ആക്കലും എല്ലാം വളരെ ഉത്സാഹത്തില്‍ നടക്കും. ആ പ്രവൃത്തിയില്‍ ജാതി, കക്ഷിരാഷ്ട്രീയം, വ്യക്തി വിരോധം, ബിസിനസ്‌ മത്സരം എല്ലാം ഘടകങ്ങള്‍ ആകും. ഈ അക്രമ പ്രവൃത്തിയില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒറ്റെക്കോ, കൂട്ടായോ,സ്ഥിരമായി അശ്രദ്ധമായി വാഹനം ഓടിക്കുന്ന ആരോടെങ്കിലും അല്‍പ്പം കൂടി ശ്രദ്ധിച്ച് വണ്ടി ഓടിക്കുവാന്‍ പറയുമോ ? ഇല്ല. വേണ്ട, അവരുടെ മുന്നിലൂടെ സ്ഥിരമായി നടന്നു പോകുന്ന ഏതെങ്കിലും ഒരു സ്കൂള്‍ കുട്ടിയോട് ഒരം ചേര്‍ന്ന് നടക്കാന്‍ പറയുമോ ? ഇല്ല. ഇതിനെല്ലാം ഉപരി സ്വന്തം മകന്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചത് പോലീസ് പിടിച്ചാല്‍ ശുപാര്‍ശഉമായി എവിടെയെല്ലാം പോകും ? എവിടെയും പോകും. മറിച്ചു മകനോട്‌ നല്ല കാര്യം പറഞ്ഞു കൊടുക്കയുമില്ല. പിന്നീട് ദുരന്തം ഉണ്ടാകുമ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല.
            അപകടങ്ങള്‍ക്ക് ശേഷം പോലീസ് -നെ കുറ്റം പറയുന്ന്നതും സ്ഥിരം കാഴ്ച ആണ്. ട്രാഫിക്‌ എഞ്ചിനീയറിംഗ് എന്ന വിഷയത്തില്‍ പോലീസ് -നു കേവലം 20 % ഉത്തരവാദിത്വമേ ഉള്ളു. അതായത് traffic regulation & control എന്ന ഭാഗം മാത്രം. അതെക്കുറിച്ച് ഈ വിദ്വാന്മാര്‍ക്കു അറിയില്ല എന്നതാണ് സത്യം. PWD തുടങ്ങിയ വകുപ്പുകള്‍ക്ക് ഇതിലും ഇതിലും എത്രയോ പ്രധാനപ്പെട്ട റോള്‍ ഉണ്ട്. അവരൊന്നും അപകട ചിത്രങ്ങളുടെ ഭാഗമേ ആകുന്നില്ല. അറിവില്ലാത്തവര്‍ നടത്തുന്ന പരിഷ്കാരങ്ങള്‍ അന്ധനെ അന്ധന്‍ നടത്തുന്നതിനു തുല്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ