ആകെ പേജ്‌കാഴ്‌ചകള്‍

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

Teachers Day

അദ്ധ്യാപക ദിനം
         സെപ്റ്റംബര്‍-5 .അദ്ധ്യാപക ദിനം. കാര്യമായ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ ആ ദിനം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു അദ്ധ്യാപകര്‍ക്ക് അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതോടെ ആ ദിനത്തിന്റെ പ്രാധാന്യം അവസാനിക്കുന്നു.
       മുന്‍പ് അദ്ധ്യാപക ദിനം സ്കൂളുകളില്‍ വലിയ ആഘോഷം ആയിരുന്നു. സെമിനാറുകള്‍, പൊതു യോഗങ്ങള്‍, ‍ റാലികള്‍ തുടങ്ങിയവ ഒക്കെ ഈ ദിനത്തില്‍ ഉണ്ടാകുമായിരുന്നു . പക്ഷെ ഇതൊക്കെ ആവശ്യം ആയതിന്റെ നേരിയ ഒരംശം എങ്കിലും ആകുമോ ?
       വരും തലമുറയെ വാര്‍ത്തെടുക്കുന്ന  അതീവ ഉത്തരവാദിത്വമുള്ള ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക്, അവരുടെ അല്പ്പത്തരവും സങ്കുചിത മനോഭാവം മാറുന്നതിനും വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റും ഉതകുന്ന പരിപാടികള്‍ ഈ ദിനത്തില്‍ എങ്കിലും സംഘടിപ്പിക്കണം.
       നിരന്തരം കുട്ടികളുമായി ഇടപെട്ടു ലോകം മുഴുവന്‍ ക്ലാസ്സ്‌ റൂമും ലോകജനത ആകെ വിദ്യാര്ദ്ധികളും എന്ന് ചിന്തിച്ചു വരുന്ന ആളുകളാണ് വാധ്യാന്മാര്‍. 'ഗുരുത്വം' എന്ന മൂന്ന് അക്ഷരങ്ങള്‍ കൊണ്ടും കയ്യിലെ ചൂരല്‍ വടിയുടെ ബലവും വഴക്കവും പ്രദര്സിപ്പിച്ചുള്ള ഭീഷണി കൊണ്ടും ഇളം തലമുറയെ വരുതിക്ക്  നിര്‍ത്തുന്നതില്‍ അവര്‍ വിജയിക്കുന്നു.സ്വകാര്യ ലാഭത്തിനു വേണ്ടിയും സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയും എത്ര തഴേക്ക്‌ ഇറങ്ങാനും അവര്‍ മടിക്കാറില്ല. പണമിടപാടുകളിലെ ലുബ്ധിനെക്കള്‍ കഷ്ടമാണ് അറിവ് അപ്ഡേറ്റ് ചെയ്യുന്നതിലെ വാദ്ധ്യാന്മാരുടെ പിശുക്ക്. കണക്കാണ് ലോകത്തിന്റെ സ്പന്ദനത്തിന്റെ അടിസ്ഥാനം എന്നും തുര്‍ക്കികള്‍ constantinaple കണ്ടുപിടിച്ചതാണ് ലോകം ഇന്നീ സ്ഥിതിയില്‍ എത്തിയതിന്റെ ഒരേഒരു കാരണം എന്നും ഉറച്ചു വിശ്വസിക്കുന്ന വാദ്ധ്യാന്മാര്‍ നിരവധിയാണ്.
         ഗുരുവിന്റെ പ്രവൃത്തികളെ ഗുണദോഷ വിവേചനം നടത്തിയാല്‍ കഴുത്തൊപ്പം ഉമി നിറച്ചു തീയിട്ടു അതില്‍ നീറി നീറി മരിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ള ഗുരുക്കന്മാരേയും അസാമാന്യ കഴിവ് പ്രകടിപ്പിച്ച ശിഷ്യന്റെ വലതു കൈ പെരുവിരല്‍ ദക്ഷിണയായി മുറിച്ചു വാങ്ങിയ ഗുരുവിനെ പറ്റിയും മറ്റും  പുരാണങ്ങളില്‍ വരെ പ്രതിപാദിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഭാഗത്തുനിന്നും വിദ്യാര്ധികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലെമ്ഘനങ്ങളുടെ,ശാരീരികവും മാനസികവും ലൈങ്ങികവും ആയ പീഡനങ്ങളുടെ എത്ര മാത്രം വാര്‍ത്തകള്‍ ആണ് ദിവസവും വായിച്ചുകൊണ്ടിരിക്കുന്നത്. 9 /10 സംഭവങ്ങളും പുറത്തു വരുന്നില്ല എന്ന് സ്വാഭാവികമായും അനുമാനിക്കാം.
         വിദ്യാഭ്യാസം കുട്ടികളുടെ ജന്മാവകാശം ആക്കിയിരിക്കുന്ന ഇക്കാലത്ത്,നല്ല ഒരു അദ്ധ്യാപക സമൂഹത്തെ സൃഷ്ടിക്കുന്നതിലേക്കായി അടുത്ത അദ്ധ്യാപക ദിനം മുതലെങ്കിലും ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു പരിപാടി ആരംഭിക്കേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ