ആകെ പേജ്‌കാഴ്‌ചകള്‍

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

Onam

                            ഒരു ഓണം കൂടി വന്നു കഴിഞ്ഞിരിക്കുന്നു. സ്നേഹത്തിന്റെ, സമൃദ്ധിയുടെ, നന്മയുടെ, പ്രകൃതിയുടെ നല്ല മാറ്റത്തിന്റെ,നല്ല കാലത്തിന്റെ, നല്ല ആളുകളുടെ ഓര്‍മയുടെ എല്ലാം ഉത്സവം ആണ് ഓണം. ചുരുക്കി പറഞ്ഞാല്‍, നല്ലതായിട്ടുള്ള വസ്തുതകള്‍ മാത്രം ആണ് ഓണം ആഘോഷിക്കുന്നതിന്റെ നിദാനം. എന്നാല്‍ ഓണത്തിന്റെ ഐതീഹ്യം ഒന്ന് പരിശോധിച്ചാലോ? ഒരു വിയോജിപ്പ് ആര്‍ക്കും തോന്നാവുന്നതല്ലേ ? 
                          കേരളം ഭരിച്ചിരുന്ന അസുര ചക്രവര്‍ത്തി ആയ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തുകയും, തന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വരുവാന്‍ കൊടുത്ത അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ എത്തുന്ന മഹാബലിയെ നാം സര്‍വ തയാരെടുപ്പുകളോട് കൂടിയും എതിരേല്‍ക്കുന്നു എന്നതാണ് ഓണത്തിന്റെ ഐതീഹ്യം.
                        എന്തിനാണ് വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തിയത് ? തന്റെ പ്രവൃത്തിയുടെ മഹത്വം കൊണ്ട്, നാടിനു നല്‍കിയ നന്മ കൊണ്ട് മഹാബലി ഇന്ദ്രപദവി വരെ എത്തിയേക്കാം എന്ന അവസ്ഥ വന്നു. അപ്പോള്‍ ഇന്ദ്രന് സ്വസ്ഥത ഇല്ലാതായി. ഇരിക്കപ്പൊറുതി മുട്ടിയ ഇന്ദ്രന്‍ ചില കളികള്‍ ഒക്കെ കളിച്ച് മഹാവിഷ്ണുവിനെ കൊണ്ട് വാമന വേഷം കെട്ടിച്ച് നല്ലവനായ മഹാബലിയെ ചതിച്ചു. അങ്ങനെ വാമന അവതാരവും സംഭവിച്ചു.
                       എന്താണ് മഹാബലി ചെയ്ത തെറ്റ് ? ഒരു തെറ്റും ചെയ്തില്ല.പകരം കള്ളവും ചതിയും ഇല്ലാത്ത, ദുഷ്ടരെ കാണാന്‍ പോലുമില്ലാത്ത, നല്ലവര്‍ അല്ലാത്തവര്‍ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിനു കാരണക്കാരന്‍ ആയി. മഹാബലി ആരെയും ദ്രോഹിച്ചില്ല. അധാര്‍മികമായി മത്സരിച്ചില്ല. ഇന്ദ്ര പദവി കിട്ടിയിരുന്നെങ്കില്‍ അത് മഹാബലിയുടെ കഴിവ്, നല്ല പ്രവര്‍ത്തിയുടെ അംഗീകാരം. അല്ലാതെ മറ്റൊന്നും അതിനു കാരണം ആകില്ലായിരുന്നു.
                      വാമനനോട്‌ അല്‍പ്പം പക്ഷപാതപരമായി വിലയിരുത്തിയാല്‍ പോലും ആരും സമ്മതിക്കും മഹാബലി ചെയ്തത് രി, വാമനന്‍ ചെയ്തത് തെറ്റ് എന്ന്. വാമനന്‍ ചെയ്തത് അധര്‍മം, അനീതി, ചതി, നീചത്വം എന്നതിന് രണ്ടുപക്ഷം ഇല്ല. പക്ഷെ വാമനനെ പ്രതിഷ്ടിച്ചു ക്ഷേത്രങ്ങള്‍ വരെ പണിതിട്ടുണ്ട്. അവയില്‍ പലതും വളരെ പ്രസിദ്ധങ്ങളും ആണ്. പാവം നല്ലവനായ, നീതിമാനായ മഹാബലിയുടെ പേരില്‍ അമ്പലമോ ആരാധനലയങ്ങലോ ഇല്ലന്നെതുപോട്ടെ കാര്ടൂനിസ്ടുകള്‍  വരക്കുന്ന കുടവയറനും കൊമ്പൻ മീശക്കരുനും അല്ലാതെ ഒരു നല്ല ചിത്രം പോലും കാണാന്‍ ഇല്ല. കാരണം വാമനന്‍ ദേവന്‍ ആയിരുന്നു. മഹാബലി അസുരനും ആയിപ്പോയി.
                       ഓണം എല്ലാ നാല്ലവയുടെയും ഉത്സവം ആയതു കൊണ്ട് ധൈര്യത്തിന്റെ  കൂടി ഉത്സവം ആയി മാറട്ടെ. ദേവന്‍ ആണങ്കിലും മഹാവിഷ്ണുവിന്റെ അവതാരം ആണെങ്കിലും വാമനന്‍ പ്രവര്‍ത്തിച്ചത് തെറ്റ് എന്ന് തന്റെടത്തോടെ പറയുന്ന ഒരു സമൂഹം ഉണ്ടാകട്ടെ. ഓണഘോഷങ്ങുളുടെ ഭാഗം ആയി വാമനന്റെ പ്രതിമ, രൂപം, ചിത്രം ഇവയൊക്കെ കത്തിച്ചു കളയുന്ന ഒരു ചടങ്ങ് കൂടി ആസന്ന ഭാവിയില്‍ ഉണ്ടാകട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ