ആകെ പേജ്‌കാഴ്‌ചകള്‍

2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

home work

ഗുരു ഭൂതന്മാര്‍

                                  കുട്ടികള്‍ക്ക് ഹോം വര്‍ക്ക്‌ കൊടുക്കുന്ന അധ്യാപകന്റെ ലക്‌ഷ്യം എന്താണ് ?തീര്‍ച്ചയായും അവര്‍ പഠിക്കണം എന്നുള്ളത് തന്നെ.വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അധ്യാപകന്‍ ക്ലാസ്സില്‍ ഹോം വര്‍ക്ക്‌ തന്നു. അടുത്ത ദിവസം അദ്ദേഹം ഓരോ കുട്ടികളെ കൊണ്ട് അവര്‍ എഴുതി കൊണ്ട് വന്ന ഉത്തരങ്ങള്‍ വായിപ്പിക്കുവാന്‍ തുടങ്ങി. അദ്ദേഹം തന്റെ കയ്യില്‍ ഇരിക്കുന്ന ചൂരല്‍ വടി ചൂണ്ടുന്ന കുട്ടി എഴുതി കൊണ്ടുവന്ന ബുക്കില്‍ നോക്കി വായിക്കണം.അതാണ് പതിവ്.അന്ന് എന്റെ സഹപാടി തങ്കപ്പന്റെ നേരെ ആണ് ചൂരല്‍ ചൂണ്ടിയത്. തങ്കപ്പന്‍ ബുക്ക്‌ തുറന്നു എല്ലാ ഉത്തരങ്ങളും ഭംഗിയായി വായിച്ചു. വെരി ഗുഡ്. അദ്ദേഹം പറഞ്ഞു. ബുക്കില്‍ വെരി ഗുഡ് എഴുതുവാനായി അദ്ദേഹം ബുക്ക്‌ വാങ്ങി. ബുക്കില്‍ ചോദ്യങ്ങള്‍ മാത്രമേ ഉള്ളു. ചുരുക്കി പറഞ്ഞാല്‍ തങ്കപ്പന്‍ ഹോം വര്‍ക്ക്‌ ചെയ്തിട്ടില്ല. ചൂരല്‍ വായുവില്‍ പുളഞ്ഞ് തങ്കപ്പന്റെ കയ്യിലും തുടയിലുമായി എട്ടു തകര്‍പ്പന്‍ പ്രഹരങ്ങള്‍.അത് ഒരു വ്യാഴാഴ്ച ആയിരുന്നു. അടുത്ത തിങ്കളാഴ്ചയെ തങ്കപ്പന്‍ പിന്നീട് ക്ലാസ്സില്‍ വന്നുള്ളൂ. ഇന്നും വാധ്യന്മാര്‍ ഈയിനം പ്രവൃത്തികള്‍ തുടരുന്നതായി അറിയുന്നു. കഷ്ടം. ഹോം വര്‍ക്ക്‌ ഇടുമ്പോള്‍ പല അധ്യാപകരുടെയും ലക്‌ഷ്യം കുട്ടികള്‍ പഠിക്കണം എന്നുള്ളതല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ