ആകെ പേജ്‌കാഴ്‌ചകള്‍

2010 ഓഗസ്റ്റ് 8, ഞായറാഴ്‌ച

Examination

ഗുരു ഭൂതന്മാര്‍ -2
                        മധ്യതിരുവിതാംകൂറിലെ പ്രസിദ്ധവും പുരാതനവും ആയ ഒരു പള്ളിക്കൂടം. സ്കൂള്‍ ഓഫീസില്‍ പ്രദര്സിപ്പിച്ചിരിക്കുന്ന ഓരോ വര്‍ഷത്തെയും റാങ്ക് ഹോള്ടെര്സിന്റെ പട്ടികയില്‍ കേരളത്തിലെ അറിയപ്പെടുന്ന പലരുടെയും പേരുകള്‍ ഉണ്ട്. പട്ടികയില്‍ മധ്യ ഭാഗം കഴിഞ്ഞ് മത്സര പരീക്ഷകളില്‍ 1 -)൦ റാങ്ക് മാത്രം നേടിയിട്ടുള്ള ഒരു പ്രഗല്ഭന്‍ ആയ ഉദ്യോഗസ്ഥന്റെ പേരും. അദ്ദേഹം മറ്റൊരു സ്കൂളില്‍ പഠിചിരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു, ,അന്നിരുന്ന അധ്യാപകര്‍  പറയുന്നത് അവന്‍ അത്ര പോരഞ്ഞതിനാല്‍ ഇവിടെ നിന്നും പറഞ്ഞുവിട്ടതാണ്, പിന്നീട് റാങ്ക് കിട്ടുമെന്ന് ഉറപ്പായപ്പോള്‍  നിര്‍ബന്ടിച്ചും യാചിച്ചും ഈ സ്കൂളിലേക്ക് തന്നെ കൊണ്ടുവന്നു എന്നാണ്. ഒപ്പം ഒന്ന് കൂടെ വിസദീകരിച്ചു തന്നു. ക്ലാസ്സില്‍ അവന്റെ performance  മോശം ആയിരുന്നു. ഒരു ചോദ്യത്തിനും കൃത്യമായി ഉത്തരം പറയത്തില്ല.റാങ്ക് കിട്ടികഴിഞ്ഞപ്പോള്‍ ആണ് അവന്റെ തലയില്‍ ഇത്രക്കുള്ള മരുന്ന് ഉണ്ടന്ന് അന്നത്തെ സാറന്മാര്‍ക്ക്‌ പിടി കിട്ടിയത്. ഇത് സ്കൂളിന്റെ പശ്ചാത്തലം.കഴിഞ്ഞ വര്ഷം ശിവാനിയെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ സംഗതികള്‍ ആണ് മുകളില്‍ പറഞ്ഞത്. ശിവാനി 8 -)൦ ക്ലാസ്സില്‍ ഹിന്ദിക്ക് വളരെ മോശം. റോസക്കുട്ടി ടീച്ചര്‍ ദിവസവും വഴക്ക് പറയും, അടിക്കും,വീട്ടുകാരെ വിളിപ്പിക്കും. ജൂണ്‍ മുതല്‍ നവംബര്‍ വരെ നടത്തിയ ഒരു  മാസ പരീക്ഷകളിലും ശിവാനി 10 % മര്കില്‍ കൂടുതല്‍ വാങ്ങിയിട്ടില്ല.അവസാനം റോസക്കുട്ടി ടീച്ചര്‍ ശിവാനിയുടെ വീട്ടുകാരെ വിള്പ്പിച് വളരെ വിഷമത്തോടെ പറഞ്ഞു ,"ഞാന്‍ എന്റെ എല്ലാ കഴിവുകളും അറിവും എനിക്ക് അറിയാവുന്ന മൂന്നാം മുറകളും പ്രയോഗിച്ചു കഴിഞ്ഞു.ഹിന്ദിക്ക് ജയിക്കാതെ ക്ലാസ്സ്‌ കയറ്റം തരില്ല. ഒരു വര്ഷം കൂടി അവള്‍ 8 -ല് പഠിക്കട്ടെ". വീട്ടുകാര്‍ നല്ലൊരു tuition ടീച്ചറെ ഏര്‍പ്പാട് ചെയ്തു.ഡിസംബറില്‍ ക്രിസ്മസ് പരീക്ഷക്ക്‌ ശിവാനി 84 % മാര്‍ക്ക്‌ വാങ്ങി. ആന്‍സര്‍ പേപ്പര്‍ കൊടുക്കുമ്പോള്‍ റോസക്കുട്ടി ടീച്ചര്‍ ശിവാനിയെ എഴുന്നെല്പ്പിചു നിര്‍ത്തി ചോദിച്ചു ,"ആരാ പരീക്ഷക്ക്‌ നിന്റെ അടുത്ത് ഇരുന്നിരുന്നത് ? ". ടീച്ചര്‍ ചോദിച്ചത് ഒന്നും മനസ്സില്‍ ആകാതെ നിന്ന ശിവാനിയുടെ നേരെ ടീച്ചര്‍ ആക്രോശിച്ചു, "നീ ആരുടെ കോപ്പി അടിച്ചിട്ടാടീ ഇത്രയും മാര്‍ക്ക്‌ കിട്ടിയത് ? ". ഗുരുവേ നമഹ. (പേരുകള്‍ സാങ്കല്പികം ) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ