വാധ്യാര്‍ പുരാണം
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുക ആണല്ലോ. അതിന്റെ ഗുണദോഷ വിവേച്ചന്ങ്ങളെപറ്റി പിന്നീട് ചര്‍ച്ച ചെയ്യാം. ഒരു ചട്ടം നിലവില്‍ ഇരിക്കുമ്പോള്‍ എല്ലാവരും അത് അനുസരിക്കെണ്ടതിനെപ്പറ്റി മാത്രം ഇപ്പോള്‍ പറയാം.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിലവില്‍ ഇരിക്കുന്ന ചട്ടം അവിടുത്തെ വിദ്യാര്‍ഥികള്‍ അനുസരിക്കണം, മറ്റു ജീവനക്കാര്‍ അനുസരിക്കണം, എല്ലാത്തിനും ഉപരി കുട്ടികള്‍ക്ക് മാതൃക ആകേണ്ട അധ്യാപകര്‍ കടുകിടെ വിട്ടുവീഴ്ച ഇല്ലാതെ അനുസരിക്കണം. എന്നാല്‍, മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുള്ള എത്ര കോളേജ്കളിലും സ്കൂള്‍കളിലും അധ്യാപകര്‍ അത് ഉപയോഗിക്കാതിരിക്കുന്നുണ്ട് ?മഹാ ഭുരിപക്ഷവും ചട്ടവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. സത്യം വദ എന്നത് പഠിപ്പിക്കുവാന്‍ മാത്രം ഉള്ളത് എന്ന് കരുതുന്ന അപൂര്‍വ്വം ചില ഗുരു ഭൂതന്മാര്‍ ഇത് നിഷേധിചേക്കും. ഇപ്രകാരം നിഷേധിക്കുന്നവരുടെ call detaills അവരുടെ ഫോണിന്റെ സേവനദാതാക്കളില്‍ നിന്നും എടുത്തു പരിശോധിച്ചാല്‍ അവര്‍ പ്രവൃത്തി ദിവസങ്ങളില്‍ പ്രവൃത്തി സമയത്ത് എത്രമാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതിന് രേഖമൂലമായ തെളിവ് ലഭിക്കും.
ഈവിധം നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന അധാപകരുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനുള്ള ചട്ട പരിഷ്കാരങ്ങള്‍ നടത്തുന്നതിന് വിദ്യാര്‍ഥി സംഘടനകള്‍ എങ്കിലും ആവശ്യം ഉന്നയിക്കുമോ ?
ആകെ പേജ്‌കാഴ്‌ചകള്‍
2010 സെപ്റ്റംബർ 25, ശനിയാഴ്‌ച
2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച
Traffic Accidents
റോഡ് അപകടങ്ങള്‍
റോഡ് അപകടങ്ങളുടെ കാരണങ്ങളെ കുറിച്ച് ഗഹനമായ ചര്‍ച്ചകളും പഠനങ്ങളും മറ്റും നടന്നു വരുന്നുണ്ട് . എന്നാല്‍, ഈ ചര്‍ച്ചകളിലും ട്രാഫിക് പരിഷ്കരണ സമിതികളിലും ഒക്കെ പങ്കെടുക്കുന്നതില്‍ പ്രധാനികള്‍ ട്രഫ്ഫികിനെ പറ്റി യാതൊരു അറിവും ഇല്ലാത്ത ആളുകള്‍ ആണ് .ഈയിനം സമിതികളില്‍ രാഷ്ട്രീയക്കാരുടെ എണ്ണം കൂടുതല്‍ ആണ് .അവരുടെ വാഗ്വിലാസം കൊണ്ടു അവര്‍ പല പ്രാകൃത പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തുന്നു. വാഹന അപകടങ്ങള്‍ കുറക്കുന്നതിനു ആദ്യമായി വേണ്ടത് ഡ്രൈവേര്‍സ്-നും പൊതുജനങ്ങള്‍ക്കും ട്രാഫിക് sense വളര്‍ത്തുക എന്നുള്ളതാണ്. നിങ്ങള്ക്ക് സമയം ഉണ്ടെങ്കില്‍ എപ്പോളെങ്കിലും അഞ്ചു മിനിട്ട് ഒരു പബ്ലിക് റോഡ് ശ്രദ്ധിക്കുക. ഭാര്യയേയും കുട്ടികളെയും കയറ്റി ചില ആളുകള്‍ ബൈക്ക് ഓടിക്കുന്നത് കണ്ടാല്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുവാന്‍ ശ്രമിക്കുക ആണെന്ന് തോന്നും.
പല ഡ്രൈവേര്‍സ് -ഉം വാഹനം ഓടിക്കുന്നത് കണ്ടാല്‍ നമുക്ക് അധികാരം കിട്ടിയാല്‍ അവരെ ഒക്കെ തൂക്കി കൊല്ലുമായിരുന്നു എന്ന് തോന്നിപ്പോകും. പൊതുജനങ്ങളുടെ കാര്യമോ ? എത്ര കാല്‍നട യാത്രക്കാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ട് ? ഫുട് പാത്ത് ഉള്ള സ്ഥലങ്ങളില്‍ എത്ര പേര്‍ അതിലുടെ നടക്കുന്നു ? എത്ര പേര്‍ zebra ക്രോസ്സിങ്ങിലുടെ മാത്രം ക്രോസ് ചെയ്യുന്നു ? വാഹനത്തിനു വഴി മാറി കൊടുക്കുന്നത് നാണക്കേടു ആണ് എന്ന് കരുതുന്നവരും കുറവല്ല. Motor Veicle Act അനുസരിച്ച് drivers-നെ പോലീസ് ഉദ്യോഗസ്ഥര്‍ കയ്യോടെ ശിക്ഷിക്കുന്നത് പോലെ ട്രാഫിക് നിയമ ലങ്ഘനം നടത്തുന്ന കാല്‍നട യാത്രക്കാരെയും ഉടനടി ഫൈന്‍ അടപ്പിച്ചു ശിക്ഷിക്കാന്‍ പോലീസ്-നു അധികാരം നല്‍കണം.
അപകടം ഉണ്ടായി കഴിയുമ്പോള്‍ കുറ്റം വലിയ വാഹനത്തിന്റെ ഡ്രൈവര്‍ക്കും രാപകല്‍ റോഡില്‍ നില്‍ക്കുന്ന പോലീസ് നും. പിന്നീട് അല്‍പ വിവരക്കാരുടെ വിസകലനം ആയി. സ്പീഡ് ആണ് അവരുടെ കാഴ്ചപ്പാടില്‍ പ്രധാന വില്ലന്‍. മനുഷ്യന്‍ വാഹനം
ഉപയോഗിക്കുന്നതിന്റെ പ്രധാന ആവശ്യം സ്പീഡ് ആണ് എന്നതും ഓവര്‍ സ്പീഡ് മാത്രമേ കുഴപ്പം ചെയ്യുള്ളു എന്നതും അവര്‍ വിസ്മരിക്കുന്നു. പലപ്പോഴും അപകടത്തിന്റെ ഇര ആണ് അപകടത്തിന്റെ കാരണക്കാരനും എന്ന സത്യം പലരും മറക്കുന്നു. പിന്നെ കൂട്ടം കൂടി വലിയ വണ്ടി തകര്ക്കലും ഡ്രൈവര്‍ -എ തല്ലി മൃതപ്രായന്‍ ആക്കലും എല്ലാം വളരെ ഉത്സാഹത്തില്‍ നടക്കും. ആ പ്രവൃത്തിയില്‍ ജാതി, കക്ഷിരാഷ്ട്രീയം, വ്യക്തി വിരോധം, ബിസിനസ് മത്സരം എല്ലാം ഘടകങ്ങള്‍ ആകും. ഈ അക്രമ പ്രവൃത്തിയില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒറ്റെക്കോ, കൂട്ടായോ,സ്ഥിരമായി അശ്രദ്ധമായി വാഹനം ഓടിക്കുന്ന ആരോടെങ്കിലും അല്‍പ്പം കൂടി ശ്രദ്ധിച്ച് വണ്ടി ഓടിക്കുവാന്‍ പറയുമോ ? ഇല്ല. വേണ്ട, അവരുടെ മുന്നിലൂടെ സ്ഥിരമായി നടന്നു പോകുന്ന ഏതെങ്കിലും ഒരു സ്കൂള്‍ കുട്ടിയോട് ഒരം ചേര്‍ന്ന് നടക്കാന്‍ പറയുമോ ? ഇല്ല. ഇതിനെല്ലാം ഉപരി സ്വന്തം മകന്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചത് പോലീസ് പിടിച്ചാല്‍ ശുപാര്‍ശഉമായി എവിടെയെല്ലാം പോകും ? എവിടെയും പോകും. മറിച്ചു മകനോട് നല്ല കാര്യം പറഞ്ഞു കൊടുക്കയുമില്ല. പിന്നീട് ദുരന്തം ഉണ്ടാകുമ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല.
അപകടങ്ങള്‍ക്ക് ശേഷം പോലീസ് -നെ കുറ്റം പറയുന്ന്നതും സ്ഥിരം കാഴ്ച ആണ്. ട്രാഫിക് എഞ്ചിനീയറിംഗ് എന്ന വിഷയത്തില്‍ പോലീസ് -നു കേവലം 20 % ഉത്തരവാദിത്വമേ ഉള്ളു. അതായത് traffic regulation & control എന്ന ഭാഗം മാത്രം. അതെക്കുറിച്ച് ഈ വിദ്വാന്മാര്‍ക്കു അറിയില്ല എന്നതാണ് സത്യം. PWD തുടങ്ങിയ വകുപ്പുകള്‍ക്ക് ഇതിലും ഇതിലും എത്രയോ പ്രധാനപ്പെട്ട റോള്‍ ഉണ്ട്. അവരൊന്നും അപകട ചിത്രങ്ങളുടെ ഭാഗമേ ആകുന്നില്ല. അറിവില്ലാത്തവര്‍ നടത്തുന്ന പരിഷ്കാരങ്ങള്‍ അന്ധനെ അന്ധന്‍ നടത്തുന്നതിനു തുല്യം.
2010 സെപ്റ്റംബർ 5, ഞായറാഴ്‌ച
Teachers Day
അദ്ധ്യാപക ദിനം
സെപ്റ്റംബര്‍-5 .അദ്ധ്യാപക ദിനം. കാര്യമായ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ ആ ദിനം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു അദ്ധ്യാപകര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കുന്നതോടെ ആ ദിനത്തിന്റെ പ്രാധാന്യം അവസാനിക്കുന്നു.
മുന്‍പ് അദ്ധ്യാപക ദിനം സ്കൂളുകളില്‍ വലിയ ആഘോഷം ആയിരുന്നു. സെമിനാറുകള്‍, പൊതു യോഗങ്ങള്‍, റാലികള്‍ തുടങ്ങിയവ ഒക്കെ ഈ ദിനത്തില്‍ ഉണ്ടാകുമായിരുന്നു . പക്ഷെ ഇതൊക്കെ ആവശ്യം ആയതിന്റെ നേരിയ ഒരംശം എങ്കിലും ആകുമോ ?
വരും തലമുറയെ വാര്‍ത്തെടുക്കുന്ന അതീവ ഉത്തരവാദിത്വമുള്ള ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക്, അവരുടെ അല്പ്പത്തരവും സങ്കുചിത മനോഭാവം മാറുന്നതിനും വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റും ഉതകുന്ന പരിപാടികള്‍ ഈ ദിനത്തില്‍ എങ്കിലും സംഘടിപ്പിക്കണം.
നിരന്തരം കുട്ടികളുമായി ഇടപെട്ടു ലോകം മുഴുവന്‍ ക്ലാസ്സ് റൂമും ലോകജനത ആകെ വിദ്യാര്ദ്ധികളും എന്ന് ചിന്തിച്ചു വരുന്ന ആളുകളാണ് വാധ്യാന്മാര്‍. 'ഗുരുത്വം' എന്ന മൂന്ന് അക്ഷരങ്ങള്‍ കൊണ്ടും കയ്യിലെ ചൂരല്‍ വടിയുടെ ബലവും വഴക്കവും പ്രദര്സിപ്പിച്ചുള്ള ഭീഷണി കൊണ്ടും ഇളം തലമുറയെ വരുതിക്ക് നിര്‍ത്തുന്നതില്‍ അവര്‍ വിജയിക്കുന്നു.സ്വകാര്യ ലാഭത്തിനു വേണ്ടിയും സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയും എത്ര തഴേക്ക് ഇറങ്ങാനും അവര്‍ മടിക്കാറില്ല. പണമിടപാടുകളിലെ ലുബ്ധിനെക്കള്‍ കഷ്ടമാണ് അറിവ് അപ്ഡേറ്റ് ചെയ്യുന്നതിലെ വാദ്ധ്യാന്മാരുടെ പിശുക്ക്. കണക്കാണ് ലോകത്തിന്റെ സ്പന്ദനത്തിന്റെ അടിസ്ഥാനം എന്നും തുര്‍ക്കികള്‍ constantinaple കണ്ടുപിടിച്ചതാണ് ലോകം ഇന്നീ സ്ഥിതിയില്‍ എത്തിയതിന്റെ ഒരേഒരു കാരണം എന്നും ഉറച്ചു വിശ്വസിക്കുന്ന വാദ്ധ്യാന്മാര്‍ നിരവധിയാണ്.
ഗുരുവിന്റെ പ്രവൃത്തികളെ ഗുണദോഷ വിവേചനം നടത്തിയാല്‍ കഴുത്തൊപ്പം ഉമി നിറച്ചു തീയിട്ടു അതില്‍ നീറി നീറി മരിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ള ഗുരുക്കന്മാരേയും അസാമാന്യ കഴിവ് പ്രകടിപ്പിച്ച ശിഷ്യന്റെ വലതു കൈ പെരുവിരല്‍ ദക്ഷിണയായി മുറിച്ചു വാങ്ങിയ ഗുരുവിനെ പറ്റിയും മറ്റും പുരാണങ്ങളില്‍ വരെ പ്രതിപാദിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഭാഗത്തുനിന്നും വിദ്യാര്ധികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലെമ്ഘനങ്ങളുടെ,ശാരീരികവും മാനസികവും ലൈങ്ങികവും ആയ പീഡനങ്ങളുടെ എത്ര മാത്രം വാര്‍ത്തകള്‍ ആണ് ദിവസവും വായിച്ചുകൊണ്ടിരിക്കുന്നത്. 9 /10 സംഭവങ്ങളും പുറത്തു വരുന്നില്ല എന്ന് സ്വാഭാവികമായും അനുമാനിക്കാം.
വിദ്യാഭ്യാസം കുട്ടികളുടെ ജന്മാവകാശം ആക്കിയിരിക്കുന്ന ഇക്കാലത്ത്,നല്ല ഒരു അദ്ധ്യാപക സമൂഹത്തെ സൃഷ്ടിക്കുന്നതിലേക്കായി അടുത്ത അദ്ധ്യാപക ദിനം മുതലെങ്കിലും ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു പരിപാടി ആരംഭിക്കേണ്ടിയിരിക്കുന്നു.

2010 സെപ്റ്റംബർ 4, ശനിയാഴ്‌ച
Reality Show
മുതലകണ്ണീര്‍
റിയാലിറ്റി ഷോകള്‍ സന്ധ്യ സമയങ്ങളില്‍ കുടുംബ സദസ്സുകളെ മൊത്തത്തില്‍ കയ്യടക്കിയിരിക്കുകയാണല്ലോ. കുറച്ചു നാളുകള്‍ക്കു മുമ്പ് കണ്ണീര്‍ സീരിയലുകള്‍ക്ക് ഉണ്ടായിരുന്ന സ്ഥാനം ഇന്ന് റിയാലിറ്റി ഷോകള്‍ തട്ടി എടുത്തിരിക്കുന്നു. ഈ വിധമുള്ള പരിപാടികളുടെ നന്മ തിന്മകളെ കുറിച്ചല്ല,ദഹനക്കേട് ഉണടാക്കുന്ന ചില കാഴ്ചകളെ പറ്റി മാത്രമാണ് പറയാന്‍ ഉദ്ദേശിക്കുന്നത് .
ഒരു പാട്ടിനു ഒരു ഡാന്‍സ് ഫ്രീ -ഉം മറ്റു അനേകം ഓഫറുകളും ഉള്ള ഒരു പ്രമുഖ ചാനലില്‍ വരുന്ന ഒരു റിയാലിറ്റി ഷോ ശ്രദ്ധിക്കുക. പാട്ട് അവതരിപ്പിക്കുവാന്‍ വരുന്ന കുട്ടി കലാ കുടുംബത്തില്‍ പെട്ട ആള്‍ ആയിരിക്കണം. ആ കുട്ടിയുടെ കുടുംബാങ്ങങ്ങളും ചില കലാ പരിപാടികള്‍ ഒക്കെ അവതരിപ്പിക്കണം. പാട്ടിന്റെ കൂടെ ഡാന്‍സ് നിര്‍ബ്ബന്ധം. കൂടാതെ ഫാന്‍സി ഡ്രസ്സ്, ബാലെ ,ചെറു നാടകം,അഭിനയം തുടങ്ങിയ കലകളില്‍ ഒക്കെ നല്ല പ്രാവീണ്യം നേടിയിരിക്കണം. വളരെ നല്ലത്. പാട്ട് മത്സരം എന്ന് പറഞ്ഞാലും കോടി കണക്കിന് രൂപ വിലയുള്ള ഫ്ലാറ്റ് കൊടുക്കുമ്പോള്‍ കുട്ടികളുടെ മൊത്തത്തില്‍ ഉള്ള കലാ വാസന പരിഗനിക്കനമല്ലോ.
ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ മാനസിക വികാസം കണ്ടാല്‍ ആരും അവരുടെ കാലില്‍ തൊട്ടു നമസ്കരിച്ചു പോകും. മത്സര വേദിയില്‍ തന്നോട് ഏറ്റുമുട്ടി പരാജയപ്പെട്ട ആളെ കാണുമ്പോള്‍ തന്നെ വിജയിച്ച ആളിന്റെ കണ്ണ് നിറയും. അയാള്‍ മത്സരത്തില്‍ നിന്ന് പുറത്താകുമ്പോള്‍ ചങ്കുപൊട്ടി കരഞ്ഞുകൊണ്ടാണ് ജയിച്ച ആള്‍ യാത്ര അയക്കുന്നത്. തോല്പിച്ച കുട്ടി മാത്രമല്ല കരയാന്‍ ഉള്ളത്. വിധികര്‍ത്താക്കളും അവതാരകരും കാണികളും എല്ലാം കരച്ചിലില്‍ പങ്കു ചേര്‍ന്ന് അത് ഒരു കൂട നിലവിളി ആയി മാറുന്നു. സത്യമോ എന്ന് അറിയില്ല, ചില പ്രേക്ഷകരും ഈ നിലവിളിയില്‍ പങ്കാളികള്‍ ആകുന്നുന്ടെന്നും ഹൃദയ വ്യഥയോടെ അടുക്കള സദസ്സില്‍ ഈ ,പുറത്താകലിനെ പറ്റി ചര്‍ച്ച നടത്തുന്നുണ്ടെന്നും കേള്‍ക്കുന്നു. എത്ര വിശിഷ്ടം. ടെന്നീസില്‍ Roger Federor എതിരാളി Nadal -നെ തോല്പിച്ച ശേഷം നെഞ്ചത്ത് അടിച്ചു കരഞ്ഞുകൊണ്ട് യാത്ര അയക്കുന്നില്ല.ഫുട്ബാളില്‍ Argenita അവരുടെ കപ്പില്‍ കണ്ണ് വെച്ച ചെന്ന ബ്രസീല്‍ -നെ തോല്പിച്ചാല്‍ ബ്രസീല്‍ ആരാധകര്‍ കരഞ്ഞേക്കും. Argentina ആഘോഷിക്കും. ഇന്ത്യ ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്പിചാലോ ? ഇന്ത്യന്‍ പക്ഷതുള്ളവരോ കളിക്കാരോ അമ്പൈരോ officials -ഓ ആരും കരയില്ല. എത്ര കാലം ഒരുമിച്ചു പങ്കെടുത്തു , പ്രാക്ടീസ് ചെയ്തു,ഈ വക കാര്യങ്ങള്‍ ഒന്നും വിജയം ആഘോഷിക്കുന്നതിനു മനുഷ്യ മനസ്സിന് തടസ്സം ആകാറില്ല. Venus Williams സ്വന്തം സഹോദരി Serena Williams -നെ പരാജയപ്പെടുത്തിയാലും മതി മറന്നു ആഘോഷിക്കും.
കാലം മാറുകയല്ലേ. അവിടെ ചരിത്രത്തിനോ, പാരമ്പര്യത്തിനോ, മനോ വ്യാപാരത്തിനോ ഒന്നും വലിയ സ്ഥാനം ഇല്ലെന്നു കരുതുന്ന ചാനല്‍ സംസ്കാരം വിജയിക്കട്ടെ.

2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച
Traffic Checkimg
വാഹന പരിശോധന
സ്ഥിരമായി വാഹനവുമായി വഴിയില്‍ ഇറങ്ങുന്നവരില്‍ ഒരിക്കല്‍ എങ്കിലും വാഹന പരിസോധനയുടെ പേരില്‍ പോലീസുകാര്‍ വഴിയില്‍ തടഞ്ഞു നിര്താത്തവര്‍ ചുരുക്കം ആയിരിക്കും. ഓവര്‍ സ്പീഡ്, സിഗ്നല്‍ വയലേഷന്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഹെല്‍മെറ്റ് വെക്കതിരിക്കല്‍, വാഹനത്തിന്റെ records സൂക്ഷിക്കതിരിക്കല്‍, records -ലെ അപാകതകള്‍, ഡ്രൈവിംഗ് ലൈസന്‍സ് സിദ്ധിക്കാതിരിക്കല്‍, അത് കൈവശം സൂക്ഷിക്കതിരിക്കല്‍, തുടങ്ങിയവ ഒക്കെ ആണ് പൊതുവേ പോലീസുകാര്‍ കണ്ടുപിടിക്കുന്ന കുറ്റങ്ങള്‍
വസ്തുതകളെ നിക്ഷ്പക്ഷമായി വിലയിരുത്തിയാല്‍ തെറ്റ് നമ്മുടെ ഭാഗത്ത് ആണ് എന്നും മഴയും വെയിലും പൊടിയും ഏറ്റു നില്‍ക്കുന്ന പോലീസുകാര്‍ ചെയ്തത് ഒരു നല്ല കാര്യം ആണെന്നും ആരും സമ്മതിക്കും. നമ്മുടെ കാര്യത്തില്‍ നമ്മുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഇല്ലാത്ത താത്പര്യം കാണിച്ച പോലീസുകാരന് നാം നന്ദി പറഞ്ഞിട്ട് പോകേണ്ടതുമാണ് എന്നും ആരും സമ്മതിക്കും.
സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും ട്രാഫിക് ചെക്കിംഗ് കഴിഞ്ഞ് വരുന്ന ഏതെങ്കിലും ഒരാള്‍ ,അയാള്‍ ഡ്രൈവെരോ യാത്രക്കാരനോ ആകട്ടെ സന്തോഷവാനായി ഇരിക്കുന്നത് കാണുവാന്‍ ആകുമോ ? ഇല്ല. എത്ര ജീവന്‍ രക്ഷാ പ്രവൃത്തി ആണ് പോലീസുകാര്‍ ചെയ്തത് എങ്കിലും അതിന്റെ സദ്ഗുണം ഇല്ലാതാക്കാന്‍ വഴിയിലെ തടഞ്ഞു നിര്‍ത്തല്‍ കാരണം ആകുന്നു. ഒറ്റക്കോ കുടുംബവുമായോ സുഹൃത്തുക്കളുമായോ ഒഴിവാക്കാനോ ഒഴിവാക്കാന്‍ ആവാത്തതോ ആയ കാര്യത്തിന് പോകുമ്പോള്‍ നമ്മെ ആരും പൊതു വഴിയില്‍,പൊതുജന മധ്യത്തില്‍ തടഞ്ഞു നിര്‍ത്തുന്നത് നമക്ക് ആര്‍ക്കും ഇഷ്ടപ്പെടില്ല.
ട്രാഫിക് നിയമങ്ങള്‍ ലെന്ഘിക്കുക എന്നത് ഒരു ക്രിമിനല്‍ കുറ്റം അല്ല. അവ നിസ്സാരമായ കുറ്റങ്ങള്‍ ആണ്. അതുകൊണ്ടാണ് ഈ ഇനം കുറ്റങ്ങളെ petty cases എന്ന് പറയുന്നത്.ട്രാഫിക് നിയമം തെറ്റിച്ചവരോട് ക്രിമിനല്‍ കുറ്റം ചെയ്തവരോട് എന്ന വണ്ണം പോലീസുകാര്‍ പെരുമാറുന്നതും അപൂര്‍വ്വം അല്ല. ഇതെല്ലം കൊണ്ടുതന്നെ പോലീസുകാരുടെ ഒരു നല്ല പ്രവൃത്തിയെ,അവരെ നമ്മുടെ വിരോധികള്‍ ആക്കുന്നതില്‍ അവസാനിക്കുന്നു. ട്രാഫിക് ചെക്കിങ്ങിംഗ് -നു ശേഷം ഡ്രൈവര്‍ -ടെ മാനസികാവസ്ഥയില്‍ മാറ്റം വരുകയും അതുതന്നെ അപകടങ്ങള്‍ക്ക് കാരണം ആവുകയും ചെയ്യുന്നു.
ഇതിനു എന്താണ് ഒരു പരിഹാരം ? ട്രാഫിക് ചെക്കിംഗ് ഒഴിവാക്കാന്‍ ആവുകയില്ല;കാരണം അത് അപകടങ്ങള്‍ കുറക്കാന്‍ ഉതകുന്നു. പിന്നെ ഒഴിവാക്കാന്‍ ആകുന്നതു വഴിയില്‍ ഉള്ള തടഞ്ഞു നിരത്തല്‍ ആണ്. ഇപ്പോള്‍ അത് വളരെ എളുപ്പം ഒഴിവാക്കാന്‍ ആകും. വളവിലും ഇടറോടിലും മറ്റും പതുങ്ങി നിന്ന് മൃഗങ്ങള്‍ ഇര പിടിക്കുന്നതുപോലെ petty case പിടിക്കുന്ന പോലീസുകാര്‍ പരസ്യമായി റോഡില്‍ നിന്ന് ട്രാഫിക് നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ registration നമ്പര്‍ കുറിചെടുക്കട്ടെ. ആ നമ്പര്‍ ഉപയോഗിച്ച് സെക്കണ്ടുകള്‍ക്ക് അകം ആ വാഹനത്തിന്റെ സകല വിവരങ്ങളും വാഹന ഉടമയുടെ വിവരങ്ങളും പോലീസുകാര്‍ക്ക് കണ്ടെത്താന്‍ ആകും. www .keralamvd .gov .in എന്ന സൈറ്റ് ആണ് പോലീസുകാര്‍ക്ക് മുകളില്‍ പറഞ്ഞ വിവരങ്ങള്‍ കൊടുക്കുന്നത്. ഇതിലെ കുറെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും ഈ സൈറ്റ് -ഇല് നിന്നും കിട്ടുന്നതാണ്. ഇങ്ങനെ നിയമം ലെമ്ഘിച്ച വാഹനത്തിന്റെ ഉടമയെയോ അയാളുടെ പ്രതിനിധിയെയോ അവര്‍ക്ക് സൌകര്യപ്രദമായ ഒരു പോലീസ് സ്റ്റേഷന്‍ -ഇല്‍ വിളിച്ചു വരുത്തി അവര്‍ ചെയ്ത കുറ്റത്തെ പറ്റി പറഞ്ഞു മനസ്സിലാക്കി ഫൈന്‍ അടിപ്പിച്ചു വിട്ടാല്‍ എല്ലാവരും പോലീസുകാര്‍ക്ക് നന്ദി പറയും. ട്രാഫിക് ചെക്കിംഗ് ഇല്ലെങ്കിലും പിടിക്കപ്പെടുമെന്ന അറിവ് ശ്രദ്ധയോടെ വാഹനം ഓടിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും. police - public conflict ഒരു പരിധി വരെ ഒഴിവാക്കാം. പൊതു നിരത്തിലെ വാഗ്വാദങ്ങളും ഇഗോ പ്രശ്നങ്ങളും ഭരണിപ്പാട്ടും കുറെ ഏറെ ഒഴിവാക്കാം. ഒരു സംഘം ആയി ചെക്കിംഗ് നടത്തുന്നതിന് പകരം ഒറ്റ പോലീസുകാരനെ കൊണ്ട് ഈ പണി നടത്തിക്കാം. വാഹനം നിര്‍ത്തി ചെക്ക് ചെയ്യുന്നതിന് ഇന്ന പദവിയില്‍ ഉള്ള ഉദ്യോഗസ്ഥന്‍ വേണം എന്നുള്ള സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാം. ഇന്ന് എല്ലാ പോലീസ് സ്റ്റേഷന്‍ -ലും ഡിജിറ്റല്‍ ക്യാമറ ഉണ്ട് എന്നാണ് അറിവ്. ട്രാഫിക് ചെക്കിംഗ് നടത്തുന്ന പോലീസുകാരന്‍ അവന്‍ കാണുന്ന കുറ്റങ്ങളുടെ ഒരു ഫോട്ടോ കൂടി എടുതോട്ടെ. അപ്പോള്‍ തര്‍ക്കങ്ങള്‍ക്കുള്ള അവസരവും ഇല്ലാതാകും. പിന്നെ ഉള്ളത് റെക്കോര്‍ഡ് -കളുടെ കാര്യം ആണ്. സംശയം ഉള്ളവരുടെ records കൊണ്ടുവരുവാന്‍ ഉടമയ്ക്ക് എഴുതിയാല്‍ മതിയാകും.ആ പ്രശ്നവും പരിഹരിക്കാം.
ഇനി ഉള്ളത് മദ്യപിച്ചു വാഹനം ഓടിക്കുന്നതും rash ഡ്രൈവിംഗ് -ഉം ആണ്. അവ petty case -അല്ല. ക്രിമിനല്‍ കേസ് ആണ്. ക്രിമിനലുകളെ ആ രീതിയില്‍ കൈകാര്യം ചെയ്യട്ടെ.
ഈ രീതിയില്‍ ഉള്ള നല്ല ട്രാഫിക് പോലീസുകാരാ നിന്നെ എന്ന് ഞങ്ങള്‍ക്ക് റോഡില്‍ കാണാനാകും ?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)