കറുത്തമ്മക്ക് വയസ്സ് 50 തികയാൻ പോകുന്നു. പക്ഷെ കറുത്തമ്മയെ അവതരിപ്പിച്ച ഷീല എന്ന 'മഹാനടി'ക്ക് ഇന്നും പതിനഞ്ചുകാരിയുടെ ബുദ്ധി തന്നെ. ഷീലയുടെ ഏറ്റവും പുതിയ
അഭിമുഖത്തിലെ വെളിപ്പെടുത്തൽ പോലും അവർക്ക്
പ്രായത്തിന്റെ വിവേകവും കാലം മാറിയ അറിവും ഉണ്ടായിട്ടില്ലെന്ന് സുചിപ്പിക്കുന്നു. അശ്വമേധം സിനിമയുടെ
ഷൂട്ടിംഗിനായി നൂറനാട് ലെപ്രസി സെന്ററിൽ മൂന്ന് ദിവസം
താമസിച്ച അവർ കുഷ്ഠ രോഗികളുടെ
ദുരവസ്ഥ കണ്ട് ആകെ തക്ർന്നുപോയെന്നും
സമൂഹം തിരസ്കരിച്ച കുഷ്ഠ രോഗികൾക്ക് അൽപ്പം
എങ്കിലും ആശ്വാസം ആകട്ടെ എന്നു കരുതി ഷൂട്ടിംഗ് ക്ഴിഞ്ഞ് മടങ്ങി എത്തിയ ഉടൻ വീടിനടുത്തുള്ള ഒരു
കുഷ്ഠരോഗാലയത്തിൽ പോയി ഒരു TV വാങ്ങി കൊടുത്തു എന്നും പറയുന്നു.കഷ്ടം. അശ്വമേധം സിനിമ ഇറങ്ങിയത് 1967-ൽ ആയിരുന്നു.ഇന്ത്യയിൽ ആ കാലത്തൊ
അതിനടുത്ത വർഷങ്ങളിലോ
TV സംപ്രേക്ഷണം
ഇല്ലായിരുന്നു. ആകാശവാണിയുടെ ഭാഗമായി ഇന്ത്യയിൽ TV സംപ്രേക്ഷണം തുടങ്ങുന്നത് ഇതിനും
എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്. ഈ 'മഹാനടി' മുമ്പും ഈവിധമുള്ള പല പ്രവൃത്തികളും
ചെയ്തിരുന്നു. ഒന്നു രണ്ട് ഉദാഹരണങ്ങൾ പറയാം. സിനിമയിൽ എത്തുമ്പോൾ മലയാളം മാത്രം അറുയാവുന്ന അവർ താരം ആയ
ശേഷം അന്യഭാഷക്കാർ പറയും പോലെയാണു മലയാളം പറഞ്ഞിരുന്നത്.ഇപ്പോഴും പലരും അങ്ങനെ ചെയ്യാറുണ്ടെങ്കിലും
അതിന്റെ ഉപജ്ഞാതാവ് അവർ തന്നെ. വലിയ നടി ആയിരുന്ന കാലത്ത് ഷീല സാഹിത്യകാരിയും ആയിരുന്നു.പല സിനിമാ പ്രസിദ്ധീകരണങ്ങളിലും ചില അന്തസ്സുള്ള
വാരികകളിലും ഷീലയുടെ ചെറുകഥകൾ വായിക്കാൻ
പറ്റിയിരുന്നു. പിന്നീടാണ് ജനം അറിഞ്ഞത് അത് എഴുതിക്കൊടുത്തത് ആരൊക്കെ ആണെന്ന്.
മലയാളത്തിലെ ആദ്യ വനിതാ സംവിധായകയും (യക്ഷഗാനം) ഷീലാമ്മ തന്നെ. എന്തായാലും
അവർക്കുവേണ്ടി യക്ഷഗാനം സംവിധാനം ചെയ്തുകൊടുത്ത രണ്ടക്ഷര സംവിധായകൻ പിന്നീട് മലയാള
സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നൽകുകയുണ്ടായി. ഷീലയുടെ രണ്ടാം വരവായ 'മനസ്സിനക്കരെ'യിൽ അവരുടെ വേഷം കണ്ട് തീയേറ്റ്റിൽ
എന്തൊരു ചിരി ആയിരുന്നു എന്ന് ഇപ്പോളും ഓർത്ത് പോകുന്നു. ചട്ടയും മുണ്ടും ധരിച്ച്
വൃദ്ധവേഷത്തിൽ വന്ന അവരുടെ ചട്ടയുടെ അടിയിൽ ധരിച്ചിരുന്ന പഴയ കാലത്തെ വെട്ടുബോഡിക്കും അടിയിൽ
വീണ്ടും "പുതിയ തരം പുറകിൽ കെട്ടുള്ള ബോഡി" (തൊമ്മന്റെ മക്കൾ സിനിമയിൽ brassier-നു പറയുന്ന പേര്.) ഇതു കണ്ടപ്പോൾ
പണ്ട് 'സംഘർഷം' സിനിമയിൽ ബാലൻ കെ നായർ റാണി പത്മിനിയോട് പറഞ്ഞ ഡയലോഗ് താഴെ നിന്ന് കമന്റായും കേട്ടു. എന്നെ പോലെയുള്ള
അരസികരുടെയും കലാബോധം ഇല്ലാത്തവരുടെയും മനസ്സിലൊഴികെ മലയാളികൾക്കാകെ ഷീല സൗന്ദര്യധാമവും അഭിനയശേഷിയും ഉള്ളവൾ
ആയിരിക്കാം. പക്ഷെ അഭിനയിച്ച് പണവും വാങ്ങി പോയാൽ പോരെ?. പ്രേക്ഷകർ മണ്ടന്മാർ എന്നു കരുതി
കള്ളത്തരം കാട്ടുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല.ആകെ പേജ്‌കാഴ്‌ചകള്‍
2014 ഡിസംബർ 27, ശനിയാഴ്‌ച

കള്ളത്തരം കാട്ടുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല.2014 ഒക്‌ടോബർ 14, ചൊവ്വാഴ്ച
ചടാക്ക്
മദ്ധ്യ വയസ്സ് കഴിഞ്ഞവർ പലപ്പോഴും
കേട്ടിട്ടുള്ളതും ഒരിക്കൽ എങ്കിലും
ഉപയോഗിച്ചിട്ടുള്ളതും ആയിരിക്കും
ചടാക്ക്
എന്ന വാക്ക്.പഴയ വാഹനങ്ങളെ സൂചിപ്പിക്കാനായിരുന്നു
ചടാക്ക് എന്ന പദം കൂടുതൽ ഉപയോഗിച്ചിരുന്നത്. 'ചടാക്ക് വണ്ടി',
'പഴഞ്ചടാക്ക്' എന്നൊക്കെ പഴയ
വാഹനത്തെയും നല്ല രീതിയിൽ പ്രവർത്തിക്കാത്ത വാഹനത്തെയും വസ്തുക്കളെയും മറ്റും
വിശേഷിപ്പിക്കുക പതിവായിരുന്നു.എങ്ങനെ ആണ്
ഈ പ്രയോഗം ഉണ്ടായത്? 20-)0 നൂറ്റാണ്ടിന്റ ആദ്യ കാലത്ത് ഇംഗ്ല്ണ്ടിൽ പ്രചാരത്തിൽ
ഉണ്ടായിരുന്ന ഒരു വാഹനം ആയിരുന്നു 'ചരാബാങ്ക്' (Charabanc). ഇംഗ്ല്ണ്ടിൽ
നിന്നും ഇൻഡ്യയിൽ എത്തിയ ചരാബാങ്ക് വാഹനം 1940-50 കാലത്ത് ഇൻഡ്യൻ നിരത്തുകളിലും നിരവധി
ഉണ്ടായിരുന്നു. സാധരണക്കാരായ
നമ്മുടെ നാട്ടുകാർ ചരാബാങ്ക്
എന്ന പേര് ഉച്ചരിച്ചുവന്നപ്പോൾ 'ചടാക്ക്' എന്നയി മാറി. 'ചരാബാങ്ക്' വണ്ടി നമ്മുടെ നാട്ടിൽ അങ്ങനെ 'ചടാക്ക്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിന്നീട് പുതിയ വാഹനങ്ങളുടെ
വരവോടുകൂടി 'ചടാക്ക്' വാഹനം പഴഞ്ചനായി മാറി. അപ്പോൾ പഴയ വണ്ടിയെ സൂചിപ്പിക്കാനായി ‘ചടാക്ക് വണ്ടി’ എന്നു പറഞ്ഞുതുടങ്ങി. കാലക്രമത്തിൽ
പഴയത്, കാലാനുസ്രുതം അല്ലാത്തത്,
പ്രവർത്തനയോഗ്യം അല്ലാത്തത്
എന്നൊക്കെയുള്ള അർത്ഥത്തിൽ ചടാക്ക് എന്ന
പദം ഉപയോഗിക്കുവാൻ തുടങ്ങി. ഇന്നും ഇതേ
അർത്ഥത്തിൽ ഈ വാക്ക്
ഉപയോഗിച്ച്ചു കൊണ്ടിരിക്കുന്നു.1840- ൽ ഫ്രാൻസിൽ ആണ്
ഈ വണ്ടി ആദ്യമായി നിർമ്മിക്കപ്പെട്ടത്.വിജയകരമാകതിരുന്ന ചരാബാങ്ക് വാഹനം കാലത്തിനനുസരിച്ചുള്ള
മാറ്റം ഉൾക്കൊണ്ടിരിന്നില്ല. രസകരമായ മറ്റൊരു സംഗതി ചരാബാങ്ക് എന്ന വാക്കും പ്രവർത്തനയോഗ്യം
അല്ലാത്തത്, കാലത്തിനു യോജിക്കാത്തത്,
പഴയത് എന്നൊക്കെയുള്ള പൊരുളിൽ
ഇംഗ്ലീഷിലും ഉപയോഗത്തിലിരുന്നു എന്നുള്ളതാണ്. നിഘണ്ടുക്കളിലും അപ്രകാരം
കൊടുത്തിരുന്നു. എന്നൽ, ഈ അടുത്ത കാലത്തായി പല
നിഘണ്ടുക്കളിലെയും പഴഞ്ചൻ എന്ന അർത്ഥത്തിൽ നിന്നും ചരാബാങ്ക് എന്ന പദം എടുത്തുകളഞ്ഞുകൊണ്ടിരിക്കുന്നു. കോളിൻസ് നിഘണ്ടുവിൽ നിന്നും ഈ വാക്ക് നീക്കം ചെയ്തത് 2011-ൽ
ആണ്.
2014 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച
വൈക്കം മഹാദേവ ക്ഷേത്രം
വൈക്കം മഹാദേവ ക്ഷേത്രം
വൈക്കം മഹാദേവക്ഷേത്രം UNESCO-യുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ
പട്ടികയിൽ ഇടം പിടിക്കാൻ സാദ്ധ്യത ഏറി. ഈ ക്ഷേത്രത്തിലെ ശിവലിംഗം ത്രേതായുഗത്തിലേതാണ് എന്നും ശ്രീ
പരമേശ്വരൻ ഖരൻ എന്ന അസുരനു ഇതു നേരിട്ടു നൽകിയതാണ്
എന്നുമാണ് ഐതിഹ്യം.എന്തായാലും കേരളത്തിലെ ഏറ്റവും
പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണു വൈക്കം മഹാദേവ ക്ഷേത്രം. ശ്രീ പദ്മനാഭ സ്വാമി
ക്ഷേത്രത്തിലെ അമൂല്യ നിധിപോലെ കണക്കില്ലാത്ത സമ്പത്ത് ശേഖരിച്ചുവെച്ചിട്ടുള്ള
മറ്റൊരു ക്ഷേത്രവും ആണു വൈക്കം മഹാദേവ ക്ഷേത്രം. സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ,അത്യപൂർവ്വമായ രത്നങ്ങൾ,പൗരാണിക കാലത്തെ നവരത്നഖചിതമായ സ്വർണ്ണ നിർമ്മിത കലാരൂപങ്ങൾ എന്നിവയൊക്കെയാണ് നിധി ശേഖരത്തിൽ ഉള്ളതെന്ന് പറയപ്പെടുന്നു. ശ്രീകോവിലിനുള്ളിൽ ഗർഭ ഗൃഹത്തിനു വെളിയിലായി
ചുറ്റപ്പെട്ടു കിടക്കുന്ന നിലവറകളിൽ ആണ് ഇവ
സൂക്ഷിച്ചിരിക്കുന്നത് എന്നാണു വിശ്വാസം.
ചരിത്ര രേഖകൾ ഇല്ലെങ്കിലും തലമുറകളായി വാമൊഴികളിലൂടെ പ്രചരിച്ചുവരുന്ന ഒരു സംഭവം മേൽ സംഗതി ശരി വെക്കുന്നു. ക്ഷേത്രത്തിലെ
സമ്പദ്ശേഖരത്തിന്ടെ ആണ്ടു കണക്കെടുപ്പ് നടത്തി വന്നിരുന്നെങ്കിലും നിലവറകളിൽ
കയറാനുള്ള ഭയം മൂലം കണക്കെടുപ്പ് ഒരു ചടങ്ങ്
മാത്രമായിരുന്നു. ഒരിക്കൽ പുതുതായി വന്ന ഒരു കണക്കെടുപ്പ് അധികാരി ആ വർഷം കൃത്യമായി കണക്ക് എടുക്കുവാൻ
തീരുമാനിച്ചു. അധികാരിയുടെ നിർബ്ബന്ധത്തിനു വഴങ്ങി
തന്ത്രിയും സഹായികളും പകൽ പോലും കട്ടിപിടിച്ച ഇരുട്ടുള്ള നിലവറകൾ
ഓരോന്നായി തുറന്നു.
മുൻപ് ഒരിക്കലും തുറന്നിട്ടില്ലാത്ത ഒരു നിലവറ തുറന്ന സമയം സർപ്പഗന്ധത്തോടുകൂടി
വിഷലിപ്തമായ വയൂ പുറത്തേക്ക് ആഞ്ഞടിച്ചു.
തീവെട്ടിയും പന്തങ്ങളും കെട്ടു. വെട്ടം അണയുന്നതിനിടയിൽ
തീക്കനൽ പോലെ കണ്ണുകളുള്ള സ്വർണ്ണ നിറമുള്ള ഒരു സർപ്പം നിലവറയിൽ വളഞ്ഞുചുറ്റിയിരിക്കുന്നത്
ചിലർ കണ്ടു. പ്രാണനും കൊണ്ട് പാഞ്ഞ് തന്ത്രിയും കൂട്ടരും ഒരു വിധത്തിൽ
പുറത്തെത്തി. ഭയവിഹ്വലരായ അവർ ഈ വിവരം പുറത്തെത്തി പറയുന്നത് കേട്ട ഒരു
ബ്രാഹ്മണൻ താൻ സർപ്പത്തെ മെരുക്കാം എന്നു പറഞ്ഞു വീണ്ടും തന്ത്രിയെയും കൂട്ടരെയും വളരെ നിർബ്ബന്ധിച്ച് നിലവറയിലേക്ക് കൊണ്ടുപോയി. ആ സമയം അത്രയും തുറന്നു കിടന്നിരുന്നതിനാൽ
നിലവറയിൽ നിന്നും ദുഷിച്ച വായു കുറെയൊക്കെ പുറത്തു
പോയിക്കഴിഞ്ഞിരുന്നു. ബ്രാഹ്മണൻ പന്തത്തിന്റെ വെളിച്ചത്തിൽ നിലവറയിൽ കയറി. മറ്റുള്ളവർ ഭയന്നു വിറച്ചു നിൽക്കെ നിലവറയിൽ നിന്നും
അസാധരണ വലിപ്പമുള്ള രത്നക്കല്ലുകൾ പതിച്ച ഒരു സ്വർണ്ണ വള
പുറത്തെടുത്തു. അതായിരുന്നു മറ്റുള്ളവർ സർപ്പമായി തെറ്റിദ്ധരിച്ചത്. വളയിൽ പതിച്ചിരുന്ന രണ്ടു മാണിക്യ കല്ലുകൾ
ആയിരുന്നു സർപ്പത്തിന്റെ കണ്ണുകളായി അവർക്ക് തോന്നിയത്.2014 മേയ് 4, ഞായറാഴ്‌ച
അറിയപ്പെടാത്ത ബന്ധം
അറിയപ്പെടാത്ത ബന്ധം
ചങ്ങനശ്ശേരി മുൻപ് പ്രസിദ്ധമായിരുന്നത് ചങ്ങനശ്ശേരി ചന്തയുടെ പേരിൽ
ആയിരുന്നു. ചങ്ങനശ്ശേരിയിൽ ചന്ത സ്ഥാപിച്ചതും ആയതിന്റെ ശ്താബ്ദിയോട് അനുബന്ധിച്ച്
അഞ്ചു വിളക്ക് സ്ഥാപിച്ചതും മറ്റും ചങ്ങനശ്ശേരി ചന്തയുടെ പ്രൗഡി
വിളിച്ചോതുന്നുണ്ട്. കരമാർഗ്ഗവും ജല മാർഗ്ഗവുമുള്ള യാത്രക്കും ചരക്ക്
കൊണ്ടുപോകുന്നതിനുമുള്ള സൗകര്യങ്ങൾ ആയിരുന്നു ചങ്ങനശ്ശേരി ചന്തയുടെ മേന്മ
വർദ്ധിപ്പിച്ചത്. കൊല്ലം, ആലപ്പുഴ, കൊച്ചി തുടങ്ങിയ
നഗരങ്ങളിലേക്ക് വ്യാപര വസ്തുക്കൾ കയറ്റിയ നിരവധി കെട്ടുവള്ളങ്ങൾ നിത്യേന പോകുകയും
വരുകയും ചെയ്തിരുന്നത് ഒരു സഥിരം കാഴ്ച്ച ആയിരുന്നു. ഇതേപോലെ ഒരു പട്ടണം
ശ്രീലങ്കയിലുമുണ്ട്. പേരു 'ചങ്കണായ്'. ചങ്കണായ് പ്രസിദ്ധമായിരുന്നതും അവിടുത്തെ ചന്തയുടെ പേരിലാണ്. കര, ജല ഗതാഗത സൗകര്യം ആയിരുന്നു ചങ്കണായ് ചന്തയുടെയും പ്രത്യേകത. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരി എന്ന പോലെ ജാഫ്ന നഗരത്തിൽ നിന്നും
അധികം ദൂരത്തിൽ അല്ല ചങ്കണായ് പട്ടണത്തിന്റെ സ്ഥാനം. ജാപ്പാണം പുകയില (ജാഫ്ന പുകയില) ചങ്ങനശ്ശേരി
ചന്തയിലെ പ്രധാന കച്ചവടവസ്തുക്കളിൽ ഒന്നായിരുന്നു. ലങ്കയിൽ നിന്ന് വന്നവർ എന്ന് കരുതപ്പെടുന്ന വിശ്വകർമ്മജർ ധാരാളമായി
താമസിക്കുന്ന ഒരു പ്രദേശം ആണ് ചങ്ങനശ്ശേരി.
ഇംഗ്ലീഷുകാർ ചങ്ങനശ്ശേരി എന്നു ഉച്ചരിക്കുന്നത് ചങ്കണായ് എന്ന പേരിനോട് വളരെ
സാമ്യം ഉള്ള രൂപത്തിൽ 'ചങ്കണാചെറി' എന്നാണ്. തമിഴ് മലയാളം
ബന്ധം കൊണ്ട് ആയിരിക്കാം ഇവിടെ പറയുന്ന ചില വാക്കുകൾ അതേ അർത്ഥത്തിലോ അർത്ഥസാദൃശ്യത്തോടുകൂടിയോ ചങ്കണായിയിലും ഉപയോഗിക്കാറുണ്ട്. എന്നാൽ, ചങ്ങനശ്ശേരിയും
ചങ്കണായിയും തമ്മിൽ എപ്രകാരം ഈ വിധ ബന്ധങ്ങൾ ഉണ്ടായി എന്ന് പഠനങ്ങൾ ഒന്നും നടന്നിട്ടുള്ളതായി കാണുന്നില്ല. സങ്കടകരമായ മറ്റൊരു
സാമ്യം ചങ്ങനാശ്ശേരിയെപ്പോലെ ചങ്കണായ് യും ഇന്ന് പഴയകാല പ്രഭ
മങ്ങിക്കൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് എന്നുള്ളതാണ്.
ചങ്ങനാശ്ശേരി
ചങ്കണായ്
2014 ഏപ്രിൽ 22, ചൊവ്വാഴ്ച
മാരണത്തു കാവ്
കുമാരമംഗലത്ത് നമ്പൂതിരുയും പേഴാന്തൽ ഭട്ടതിരിയും കടുത്ത
ശത്രുതയിലാണു കഴിഞ്ഞുവന്നിരുന്നത്. കുമാരമംഗലത്ത് നമ്പൂതിരി പരമ സാത്വികനും
സദ്സ്വഭാവിയും ആയിരുന്നു. എന്നാൽ,
പേഴാന്തൽ ഭട്ടതിരി ക്ഷിപ്രകോപിയും
അത്രമേൽ സ്വഭാവഗുണം ഇല്ലാത്ത ആളുമായിരുന്നു. രണ്ടുപേരും വേദമന്ത്ര വിഷയങ്ങളിൽ അഗാധ
ജ്ഞാനികളും ആയിരുന്നു. പല കാര്യങ്ങളിലും നമ്പൂതിരിയുടെ ഒപ്പത്തിനൊപ്പം നിൽക്കാനാകാഞ്ഞ ഭട്ടതിരി, കുമാരമംഗലത്ത് നമ്പൂതിരിയുടെ സർവ്വ നാശത്തിനായി 41 ദിവസം നീളുന്ന ഒരു അധർവ്വ കർമ്മം
ചെയ്യുവാൻ തുടങ്ങി. അതീവ രഹസ്യമായി സ്വന്തം ഇല്ലത്തു വെച്ചാണു ഈ കർമ്മം ചെയ്തിരുന്നത്.
ഭട്ടതിരിയുടെ അയൽ വാസിയും മുൻപ് ഭട്ടതിരിയുടെ അനിഷ്ടത്തിന് ഇരയായി
ഭ്രുത്യജോലി നഷ്ട്പ്പെട്ടവളുമായ ഒരു നായർ സ്ത്രീ ഈ വിവരം രഹസ്യമായി കുമാരമംഗലത്ത്
ഇല്ലത്തിലെ അന്തർജ്ജനങ്ങളെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. വിവരമറിഞ്ഞ
കുമാരമംഗലത്ത് നമ്പൂതിരി എന്തും നേരിടാനുള്ള തയ്യാറെടുപ്പുകൾ ചെയ്തുകൊണ്ടിരുന്നു.
ഭട്ടതിരിയുടെ മാന്ത്രിക കർമ്മത്തിന്റെ
അന്ത്യത്തിൽ, അർദ്ധരാത്രി ഹോമകുണ്ഡത്തിൽ നിന്നും ഭയങ്കര സ്വരൂപിണിയായ ഒരു ഉഗ്രമൂർത്തി
പ്രത്യക്ഷപ്പെട്ടു. ആ ഉഗ്രമൂർത്തി ഭട്ടതിരിയുടെ അഭീഷ്ടപ്രകാരം കുമാരമംഗലത്തിന്റെ
വംശനാശം വരുത്താനായി അട്ടഹസിച്ചുകൊണ്ട് കുമാരമംഗലത്ത് ഇല്ലത്തേക്ക് പാഞ്ഞു.
ഉഗ്രമൂർത്തിയുടെ ഒറ്റത്തള്ളലിൽ ഇല്ലത്തെ പ്രധാന വാതിൽ നിലംപതിച്ചു.
എന്നാൽ, നാലുകെട്ടിനുള്ളിൽ ഉഗ്രരൂപിണിയായ കൃത്തികയെ
വിശിഷ്ടാതിഥിയെ പോലെ കുമാരമംഗലത്ത് നമ്പൂതിരി സ്വീകരിക്കുകയാണു ചെയ്തത്. സാവധാനം
നമ്പൂതിരി ഉഗ്രമൂർത്തിയുടെ കോപം ശമിപ്പിക്കുകയും മന്ത്രങ്ങളാൽ ആവാഹിച്ച് പീഠത്തിൽ ഇരുത്തി
സന്തോഷിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ നമ്പൂതിരിയുടെ സഹായി ആയ പരികർമ്മിയുടെ ജീവൻ
കൃത്തിക എടുത്തിരുന്നു.
തുടർന്നുള്ള
കാലം ദേശത്തിന് അനുഗ്രഹം
ചൊരിഞ്ഞ് വർത്തിക്കണമെന്ന് നമ്പൂതിരി താണ് അപേക്ഷിച്ചെങ്കിലും
അതിനു മുൻപായി, ധർമ്മിഷ്ട്നായ
നമ്പൂതിരിയെ ഉപദ്രവിക്കാൻ തന്നെ ഉപയോഗിച്ച ഭട്ടതിരിയോട് പ്രതികാരം ചെയ്യാൻ ഉറച്ച
ഉഗ്രമൂർത്തി കണ്ണിൽ കണ്ട സകലതും നശിപ്പിച്ചുകൊണ്ട് പേഴാന്തൽ ഇല്ലത്തെത്തി. അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൊന്നു.
ഇല്ലം പൂർണ്ണമായും നശിപ്പിച്ചു. ദേഹരക്ഷക്ക് മാന്ത്രിക രക്ഷകൾ ചെയ്തിരുന്ന
ഭട്ടതിരിയെ ഒന്നും ചെയ്യാനായില്ലെങ്കിലും ഭയപ്പെട്ട ഭട്ടതിരി ഇല്ലത്തു നിന്നും
കിഴക്കോട്ട് ഇറങ്ങി നേരെ തെക്കോട്ട് ഓടി രക്ഷപ്പെട്ടു. ഇല്ലത്തെ തുളസി തറയിൽ
കയറിയിരുന്ന് ഭട്ടതിരിയുടെ പലയാനം കണ്ടു രസിച്ച ഉഗ്രമൂർത്തി തുടർന്നും
അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു.
ജീവനോടെ അവശേഷിച്ച സ്ഥലവാസികൾ ഭയം മൂലം പേഴാന്തൽ ഇല്ലമിരുന്ന ഭാഗത്തേക്ക്
പിന്നീട് പോകാതെയായി. ആ പ്രദേശം കടായി മാറുകയും സമീപ വാസികൾക്ക്
മൂർത്തിയുടെ ഉപദ്രവങ്ങളൾ ഉണ്ടാവുകയും ചെയ്തു. അപ്പോൾ പരിസരവാസികൾ
ഒത്തുചേർന്ന് ഉഗ്രമൂർത്തിക്ക് നിത്യ പൂജയും മറ്റും നടത്താൻ തീരുമാനിച്ചു.
പൂജാക്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തുളസിത്തറക്ക് ചുറ്റും
മതിൽ കെട്ടി അടച്ചു. മതിലിൽ ഒരു നട തെക്കോട്ടു മാത്രം തുറന്നിട്ടു. കാലക്രമത്തിൽ
അവിടം വീണ്ടും ജനവാസകേന്ദ്രമാകുകയും പ്രദേശവാസികൾ മൂർത്തിക്കു
മുമ്പിൽ പ്രാർഥനകളുമായി എത്തുവാനും തുടങ്ങി. കുമാരമംഗലത്ത് നമ്പൂതിരി
അപേക്ഷിച്ചതുപോലെ മൂർത്തി ഉഗ്ര ഭാവം വെടിഞ്ഞ് ദേശവാസികൾക്ക് അനുഗ്രഹം
ചൊരിഞ്ഞ് നാടിന്റെ അഭിവൃദ്ധിക്ക് കാരണഭൂതയായ അംബികാദേവി ആയി വാഴുന്നു.
മാരണദേവത ആയി വന്ന ദേവി വാഴുന്ന കാവ് മാരണത്തുകാവ് ആയി മാറി. തെക്കോട്ടു
മാത്രം ഒറ്റ വാതിൽ ഉള്ള
അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് മാരണത്തുകാവ് ദേവീക്ഷേത്രം. ചങ്ങനാശ്ശേരി NSS താലൂക്ക്
യൂണിയന്റെ അധീനതയിലുള്ള ഈ ക്ഷേത്രം പെരുന്നയിൽ
സ്ഥിതി ചെയ്യുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)