ആകെ പേജ്‌കാഴ്‌ചകള്‍

2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

Mobile Phones








വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, മറ്റു നിയമ ലെന്ഖനങ്ങള്‍ പോലെ ഇതും അറിവുള്ളവര്‍ തന്നെ നിരന്തരം ലെന്ഖിച്ചു വരുന്നു. 
ഓട്ടോറിക്ഷ, ടാക്സി കാര്‍, ബസ് തുടങ്ങിയ പൊതുജനങ്ങള്‍ നിത്യവും ഉപയോഗിക്കുവാന്‍ നിര്ബ്ബന്ധിതര്‍ ആവുന്ന വാഹനങ്ങളിലെ 
ഡ്രൈവര്‍മാര്‍ യാത്രാ മധ്യേ മൊബൈല്‍  ഫോണ്‍ ഉപയോഗിച്ചാല്‍ അതില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക്  പരാതിപ്പെടാന്‍ അവസരം ഒരുക്കിയാല്‍ പൊതുവാഹനങ്ങളിലെ(public conveyance)ഈ പ്രശ്നം കുറെ ഒക്കെ പരിഹരിക്കാം. 

                    അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നും  ചെയ്‌താല്‍ നന്നായിരിക്കും . പൊതുവാഹനങ്ങളിലെ ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ 
mobile  ഫോണ്‍  ഉപയോഗിച്ചാല്‍ അതില്‍ സഞ്ചരിക്കുന്ന യാത്രക്കാരന്‍ ഉടന്‍ തന്നെ സമയം നോട്ടു ചെയ്യുവാനും വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം സൗകര്യം പോലെ ഒരു പരാതി അയക്കുവാനും ബോധവല്‍ക്കരിക്കണം.
പരാതിയില്‍ സ്ഥലം, തിയതി,സമയം, വാഹനത്തിന്റെ Reg.No. ഇവ 
കൃത്യമായി എഴുതുവാന്‍ പരാതികാരന് അറിവ് നല്‍കണം.പരാതിക്കാരന്‍ 
എവിടെ നിന്ന്  എങ്ങോട്ട് പോയി എന്ന് കാണിക്കുകയും ബസ് ടിക്കറ്റ്‌ തുടങ്ങിയ  രേഖകള്‍ ഉണ്ടെങ്കില്‍ അത് കൂടി പരാതിയോട് ഒപ്പം അയക്കുവാനും  
ഉപദേസിക്കണം. പരാതിക്കാരന്‍   അയാള്‍ക്ക്‌ ഏറ്റവും സൌകര്യപ്രദമായ വിധത്തില്‍ തപാല്‍ വഴിയോ,നേരിട്ടോ, ഇമെയില്‍,SMS വഴിയോ പരാതി അയച്ചാല്‍ മതിയെന്നും ബുദ്ധിമുട്ട് ഉള്ള കേസുകളില്‍ 
ടിക്കെറ്റും മറ്റും ഉള്ളടക്കം ചെയ്യേണ്ടെന്നും അറിയിക്കണം.യാത്രക്കാരന്‍ ഒരു 
കാരണവശാലും ഡ്രൈവറുമായി ഇതുസംബന്ധിച്ച് സംസാരം ഉണ്ടാകരുതെന്ന് പ്രത്യേകം അറിയിച്ചിരിക്കണം
                ഈ വിവരം സംബന്ധിച്ച് പബ്ലിക്‌  ഇന്‍ഫര്‍മേഷന്‍ വകുപ്പ്, സന്നധസംഘടനകള്‍, പത്രം, ടി വി, മറ്റു മാധ്യമങ്ങള്‍ ഇവ വഴി വ്യാപകമായ പ്രചാരണം നല്‍കണം. 
                   ഇപ്രകാരം ഒരു  പരാതി കിട്ടിയാല്‍ അതില്‍ ആരോപിക്കും പ്രകാരം 
ഡ്രൈവര്‍  ആ സമയം വാഹനം ഓടിച്ചിട്ടുണ്ടോ, mobile ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടോ, phone അയാളുടേത് ആണോ, എന്നൊന്നും  കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അങ്ങനെ തെളിഞ്ഞാല്‍ ഡ്രൈവറെ ശിക്ഷിക്കുകയും പരാതിക്കാരനെ വിവരം അറിയിക്കുകയും വേണം.
ഡ്രൈവര്‍  കുറ്റം നിഷേധിക്കുകയും മറ്റു  വിധത്തില്‍ തെളിവുകള്‍ ഇല്ലാതെയും വരുമ്പോള്‍ മാത്രമേ പരാതിക്കാരനെ സ്റ്റേഷനില്‍ വിളിപ്പിക്കാവൂ.

                    ഈ  വിധത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പൊതുജനങ്ങള്‍ക്കു സാധ്യമായ എല്ലാ മാധമാങ്ങളിലൂടെയും ബോധവല്‍ക്കരണം നടത്തിയാല്‍ പൊതു 
വാഹനങ്ങളിലെ  ഡ്രൈവറുടെ mobile phone ഉപയോഗം ഒരു വലിയ അളവ് 
വരെ ഇല്ലാതാക്കാം.ഒരിക്കല്‍ പരാതി  അയച്ച യാത്രക്കാരന്‍ പിന്നീട് 
സ്വകാര്യ വാഹനം ഓടിക്കുമ്പോള്‍ mobile phone ഉപയോഗിക്കുവാനും 
പോകുന്നില്ല.പൊതുജനത്തിനു കുറ്റനിര്‍മാര്‍ജനത്തില്‍ പങ്കുള്ളതായി 
തോന്നുകയും നല്ല ഒരു പോലീസ് - പൊതുജന ബന്ധം വളരുകയും ചെയ്യും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ