ആകെ പേജ്‌കാഴ്‌ചകള്‍

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

pension

പെന്ഷന്പ്രായം 
      കേരളത്തില്പെന്ഷന്പ്രായം ഉയര്ത്തുന്നത് സംബന്ധിച്ച് ആലോചനകളും സമരങ്ങളും അഭിപ്രായ പ്രകടനങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. വര്ത്തമാനകാലത്ത് വിഷയം ഇത്രയേറെ ചര്ച്ച നടത്തി വിവാദം ആക്കേണ്ട കാര്യമില .
             പുതിയ കാനേഷുമാരിയുടെ സ്ഥിതിവിവര കണക്കുകള്പൂര്ണമായും ലഭ്യമായിട്ടില്ല. എങ്കിലും കിട്ടിയ വിവരങ്ങള്വെച്ച് കേരളത്തില്പുരുഷന്മാരുടെ ആയുര്ദൈര്ഖ്യം 72 -ഉം സ്ത്രീകളുടെത് 75 -ഉം വയസ്സാണ്. അതായത് ,ഇന്ത്യയിലെ ഏറ്റവും കൂടുത ല്ആയുര്ദൈര്ഖ്യം  ഉള്ള സ്ത്രീകളും പുരുഷന്മാരും ജീവിക്കുന്ന സംസ്ഥാനങ്ങളില്ഒന്നാണ് നമ്മുടേത്‌. എന്നാല്‍, സര്ക്കാര്സര്വീസില്നിന്നും ഏറ്റവും നേരത്തെ, അന്പത്തി അഞ്ചാം വയസ്സില്‍, വിരമിക്കേണ്ട ഒരേ ഒരു സംസ്ഥാനവും നമ്മുടെതാണ്‌. 
  തൊഴിലില്ലായ്മ പഴയതുപോലെ ഇന്ന് കേരളത്തില്അത്ര രൂക്ഷം അല്ല . കാരണം മലയാളിയുടെ തൊഴില്മേഖലയുടെ വ്യാപ്തി വര്ധിച്ചിരിക്കുന്നു. സര്ക്കാര്ഉദ്യോഗത്തിന് പോകാന്യുവാക്കള്ക്ക് വിമുഖത ഉള്ളതായാണ് കാണുന്നത്. Die in harness -പോസ്റ്റുകളില്അധികവും ഒഴിഞ്ഞുകിടക്കുകയാണ്.
          യുവാവായ ഒരു ഉദ്യോഗാര്ധിയെ ജോലിയില്നിയമിച്ചു സര്ക്കാര്ചെലവില്മിടുക്കന്ആക്കി എടുക്കുമ്പോള്അവനെ ജോലിയില്നിന്നും പെന്ഷന്കൊടുത്തു വിടുകയും അവന്സര്ക്കാര്ചെലവില്നേടിയ അറിവും കഴിവും അനുഭവ സമ്പത്തും സ്വകാര്യ കമ്പനികള്ക്ക് വില പേശി വില്ക്കുകയും ചെയ്യ്ന്നതാണ് എട്ടു പത്ത് വര്ഷമായി കണ്ടുവരുന്നത്‌.
        വേതനം സര്കാരിന്റെ productive ആയിട്ടുള്ള ചെലവു ആണ്. എന്നാല്‍, പെന്ഷന്‍ non-productive ആയിട്ടുള്ള ചെലവു ആണ്.ജോലി ചെയ്യുവാന്ആരോഗ്യം ഉള്ളവനെ പെന്ഷന്കൊടുത്തുവിടുന്നത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹം ആകുന്നു. ചിന്താ ശേഷി പണയം വെച്ച ഒരു ചെറിയ കൂട്ടരും വന്കിട സ്വകാര്യ കമ്പനികള്ക്ക് വിടുപണി ചെയ്യാനിറങ്ങിയ സ്ഥാപിത താല്പര്യക്കാരായ മറ്റൊരു കൂട്ടരും അല്ലാതെ പെന്ഷന്പ്രായം ഉയര്ത്തുന്നതിനെ ആരും എതിര്ക്കുമെന്ന് തോന്നുന്നില്ല .
         പല multi national കമ്പനികളുടെയും ഉയര്ന്ന ഉദ്യോഗങ്ങളില്ഇരിക്കുന്നത്  സര്ക്കാര്സര്വീസില്നിന്നും പെന്ഷന്പറ്റിയവരാന് . അവര്വളരെ ഉയര്ന്ന വേതനവും വാങ്ങുന്നുണ്ട്.
          പണ്ട് നേതാന്ക്കന്മാര്പഠിപ്പിച്ചു വെച്ചതുപോലെ പെന്ഷന്പ്രായം ഉയര്ത്തിയാല്തൊഴില്അവസരം നഷ്ടപ്പെടും എന്ന് ഇപ്പോഴും വിശ്വസിക്കുന്ന യുവജനങ്ങള്ഉണ്ടെങ്കില്അവരുടെ തൃപ്തിക്ക് വേണ്ടി എത്ര വര്ഷം പെന്ഷന്പ്രായം കൂട്ടുന്നുവോ അത്രയും വര്ഷം ജോലിയില്‍  പ്രവേസിക്കുവാനുള്ള ഉയര്ന്ന പ്രായത്തിലും കൂട്ടിക്കോട്ടെ.അപ്പോള്അവരുടെ വിഷമവും മാറും.
       അടുത്തൂണ്പ്രായം ഒരു നിശ്ചിത കാലയളവ് കൂട്ടുന്നതോട് ഒപ്പം ഇനി ജോലി  ചെയ്യാന്ആവില്ല എന്ന് ഒരു Medical Certificate കൂടി ഹാജരക്കുന്നവരെയേ പെന്ഷന്പറ്റാന്അനുവദിക്കാവൂ.

2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

Mobile Phones








വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, മറ്റു നിയമ ലെന്ഖനങ്ങള്‍ പോലെ ഇതും അറിവുള്ളവര്‍ തന്നെ നിരന്തരം ലെന്ഖിച്ചു വരുന്നു. 
ഓട്ടോറിക്ഷ, ടാക്സി കാര്‍, ബസ് തുടങ്ങിയ പൊതുജനങ്ങള്‍ നിത്യവും ഉപയോഗിക്കുവാന്‍ നിര്ബ്ബന്ധിതര്‍ ആവുന്ന വാഹനങ്ങളിലെ 
ഡ്രൈവര്‍മാര്‍ യാത്രാ മധ്യേ മൊബൈല്‍  ഫോണ്‍ ഉപയോഗിച്ചാല്‍ അതില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക്  പരാതിപ്പെടാന്‍ അവസരം ഒരുക്കിയാല്‍ പൊതുവാഹനങ്ങളിലെ(public conveyance)ഈ പ്രശ്നം കുറെ ഒക്കെ പരിഹരിക്കാം. 

                    അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നും  ചെയ്‌താല്‍ നന്നായിരിക്കും . പൊതുവാഹനങ്ങളിലെ ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ 
mobile  ഫോണ്‍  ഉപയോഗിച്ചാല്‍ അതില്‍ സഞ്ചരിക്കുന്ന യാത്രക്കാരന്‍ ഉടന്‍ തന്നെ സമയം നോട്ടു ചെയ്യുവാനും വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം സൗകര്യം പോലെ ഒരു പരാതി അയക്കുവാനും ബോധവല്‍ക്കരിക്കണം.
പരാതിയില്‍ സ്ഥലം, തിയതി,സമയം, വാഹനത്തിന്റെ Reg.No. ഇവ 
കൃത്യമായി എഴുതുവാന്‍ പരാതികാരന് അറിവ് നല്‍കണം.പരാതിക്കാരന്‍ 
എവിടെ നിന്ന്  എങ്ങോട്ട് പോയി എന്ന് കാണിക്കുകയും ബസ് ടിക്കറ്റ്‌ തുടങ്ങിയ  രേഖകള്‍ ഉണ്ടെങ്കില്‍ അത് കൂടി പരാതിയോട് ഒപ്പം അയക്കുവാനും  
ഉപദേസിക്കണം. പരാതിക്കാരന്‍   അയാള്‍ക്ക്‌ ഏറ്റവും സൌകര്യപ്രദമായ വിധത്തില്‍ തപാല്‍ വഴിയോ,നേരിട്ടോ, ഇമെയില്‍,SMS വഴിയോ പരാതി അയച്ചാല്‍ മതിയെന്നും ബുദ്ധിമുട്ട് ഉള്ള കേസുകളില്‍ 
ടിക്കെറ്റും മറ്റും ഉള്ളടക്കം ചെയ്യേണ്ടെന്നും അറിയിക്കണം.യാത്രക്കാരന്‍ ഒരു 
കാരണവശാലും ഡ്രൈവറുമായി ഇതുസംബന്ധിച്ച് സംസാരം ഉണ്ടാകരുതെന്ന് പ്രത്യേകം അറിയിച്ചിരിക്കണം
                ഈ വിവരം സംബന്ധിച്ച് പബ്ലിക്‌  ഇന്‍ഫര്‍മേഷന്‍ വകുപ്പ്, സന്നധസംഘടനകള്‍, പത്രം, ടി വി, മറ്റു മാധ്യമങ്ങള്‍ ഇവ വഴി വ്യാപകമായ പ്രചാരണം നല്‍കണം. 
                   ഇപ്രകാരം ഒരു  പരാതി കിട്ടിയാല്‍ അതില്‍ ആരോപിക്കും പ്രകാരം 
ഡ്രൈവര്‍  ആ സമയം വാഹനം ഓടിച്ചിട്ടുണ്ടോ, mobile ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടോ, phone അയാളുടേത് ആണോ, എന്നൊന്നും  കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അങ്ങനെ തെളിഞ്ഞാല്‍ ഡ്രൈവറെ ശിക്ഷിക്കുകയും പരാതിക്കാരനെ വിവരം അറിയിക്കുകയും വേണം.
ഡ്രൈവര്‍  കുറ്റം നിഷേധിക്കുകയും മറ്റു  വിധത്തില്‍ തെളിവുകള്‍ ഇല്ലാതെയും വരുമ്പോള്‍ മാത്രമേ പരാതിക്കാരനെ സ്റ്റേഷനില്‍ വിളിപ്പിക്കാവൂ.

                    ഈ  വിധത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പൊതുജനങ്ങള്‍ക്കു സാധ്യമായ എല്ലാ മാധമാങ്ങളിലൂടെയും ബോധവല്‍ക്കരണം നടത്തിയാല്‍ പൊതു 
വാഹനങ്ങളിലെ  ഡ്രൈവറുടെ mobile phone ഉപയോഗം ഒരു വലിയ അളവ് 
വരെ ഇല്ലാതാക്കാം.ഒരിക്കല്‍ പരാതി  അയച്ച യാത്രക്കാരന്‍ പിന്നീട് 
സ്വകാര്യ വാഹനം ഓടിക്കുമ്പോള്‍ mobile phone ഉപയോഗിക്കുവാനും 
പോകുന്നില്ല.പൊതുജനത്തിനു കുറ്റനിര്‍മാര്‍ജനത്തില്‍ പങ്കുള്ളതായി 
തോന്നുകയും നല്ല ഒരു പോലീസ് - പൊതുജന ബന്ധം വളരുകയും ചെയ്യും. 

2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

Road Dividers

                                                                                                                                                  റോഡുകളുടെ  മോശം അവസ്ഥയോ  അസാസ്ത്രീയതയോ അപകടങ്ങള്‍ക്ക് വളരെയേറെ കാരണമാകുന്നുണ്ടെങ്കിലും അതെക്കുറിചു കാര്യമായ പഠനങ്ങള്‍ ഒന്നും നമുടെ നാട്ടില്‍  നടക്കുന്നില്ല . റോഡിനു ചന്തം വര്‍ധിപ്പിച്ചു ചെയ്യാവുന്ന ചെറിയ പരിഷ്കാരം കൊണ്ട് head light dim ചെയ്യാത്തതുകൊണ്ട്‌ ഉണ്ടാകുന്ന അപകടങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കാം. 
        നമ്മുടെ നാലുവരിപ്പാതയുടെ മധ്യഭാഗത്ത്‌ dividers പല ഇടങ്ങളിലും സ്ഥാപിച്ചു കാണുന്നുണ്ട്. അങ്ങനെയുള്ള dividers-ഇല്‍ ചില സ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകളും സ്ഥാപിച്ചു   കാണുന്നുണ്ട്. പക്ഷെ ആ പരസ്യ ബോര്‍ഡുകള്‍ അല്‍പ്പം കുടി ഉയര്‍ത്തി സ്ഥാപിച്ചാല്‍ എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ Head Light ഡ്രൈവറുടെ കണ്ണില്‍ പതിക്കുന്നത് ഒഴിവാക്കാം.അച്ചടക്കം കുറഞ്ഞ drivers head light dim ചെയ്തില്ലെങ്കിലും എതിര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കുഴപ്പം ഒന്നും ഉണ്ടാവുകയില്ല.  രാത്രിയില്‍ ഉണ്ടാകുന്ന കുറെയേറെ അപകടങ്ങള്‍ അങ്ങനെ മാറിക്കിട്ടും.   നാലുവരി പാതകളില്‍ മാത്രമല്ല വീതിയുള്ള എല്ലാ റോഡുകളിലും  ഈയിനം divider- ഉം പരസ്യ ബോര്‍ഡുകളും സ്ഥാപിക്കാം.  
       മുകളില്‍ പ്രസ്ഥാവിച്ചതുപോലുള്ള,opposite side- ഇല്‍ നിന്ന് വരുന്ന വാഹനത്തിന്റെ head light level- ഇല്‍ ഉള്ള ബോര്‍ഡുകള്‍ ഓരോ കമ്പനികള്‍ക്ക്,ബിസിനസ് സ്ഥാപനങ്ങള്‍ക്ക,പരസ്യ ഏജന്‍സികള്‍ക്ക്  പരസ്യം പ്രദര്‍ശിപ്പിക്കുവാന്‍ അനുവദിച്ചു കൊടുക്കണം. മേന്മയേറിയ നല്ല reflection paint ഉപയോഗിച്ചേ പരസ്യം  എഴ്തുവാന്‍ അനുവദിക്കാവൂ. പരസ്യത്തിനുള്ള അനുമതി 50mt., 100mt, 1KM, 2Km, 5KM എന്നിങ്ങനെ ഒക്കെ തിരിച്ചു ലേലം ചെയ്തു കൊടുക്കണം. ലേലം പിടിച്ച സ്ഥലത്തെ divider സംരക്ഷണവും ആ  കമ്പനിക്കു ആയിരിക്കണം. Divider  പോലീസ് അനുവദിക്കുന്ന തരത്തിലുള്ള paint പൂശി ഭംഗി ആക്കുവാനും താഴെ പൂച്ചെടികള്‍,tissue culture വഴി വികസിപ്പിചു എടുത്ത  പേര, ചാമ്പ, മാവ് തുടങ്ങിയ ചെറിയ ഫല വൃക്ഷങ്ങള്‍ ഇവ  നട്ടു വളര്‍ത്തി മനോഹരമാക്കുവാനും അനുവദിക്കണം. അപ്പോള്‍ oxygen  ലഭ്യത കുടും Divider- ലെ reflection paint -ഉം മനോഹാരിതയും പാതി മയക്കത്തില്‍ പോകുന്ന driver- എ  പോലും ജാഗ്രതാവസ്തയിലേക്ക് കൊണ്ടുവരും.എതിര്‍ ദിശയിലെ വാഹനങ്ങളിടെ ലൈറ്റ് കണ്ണില്‍ വീഴുകയുമില്ല. അപ്പോള്‍ അപകടങ്ങള്‍ കുറയും.റോഡ്‌ സുന്ദരമാകും.അപകട ഭീതി ഇല്ലാത്ത സുന്ദരമായ റോഡിലൂടെയുള്ള യാത്ര ആരും ഇഷ്ടപ്പെടും. സര്കാരിനു ഒരു രൂപ പോലും അധികചെലവും ഇല്ല.  

         ഈ പദ്ധതി നടപ്പാക്കുമ്പോള്‍ ‍ traffic regulation and control - ന്‍റെ ചുമതല ‍ ഉള്ള പൊലിസ് തന്നെ ഉത്തരവാദിത്വം എല്ക്കണം. അല്ലെങ്കില്‍ അസാസ്ത്രീയമായി നടപ്പാക്കും. 2 G spectrum പോലെ അഴിമതിയും നടക്കും. മാത്രമല്ല, കാര്യക്ഷമതയും കുറയും. അഴിമതിയുടെ കറപുരളാത്ത ഒരു ഉന്നത ഉദ്യോഗസ്ഥനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കുകയും സൂപ്രണ്ട് റാങ്കില്‍ ഉള്ള നല്ല ഉദ്യോഗസ്ഥരെ ജില്ലാ തല ചുമതല ഏല്‍പ്പിക്കുകയും വേണം.

                       

2011 ഏപ്രിൽ 3, ഞായറാഴ്‌ച

Pension

           പെന്ഷന്മഹോത്സവം

      അധ്യായന വര്‍ഷാരംഭം ജൂണ്‍ ഒന്ന് എന്ന് പറയുമ്പോലെ അടുത്തൂണ്‍ ദിനം മാര്ച് മുപ്പത്തിഒന്ന് എന്ന്  പറയത്തക്ക രീതിയിലുള്ള ഒരു 'കേരള കലന്ടെര്‍' ആണ് രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒന്നടന്കമുള്ള  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ   വിരമിക്കല്‍ ദിനം മാര്ച് 31 ആക്കുന്നതിലും എന്തുകൊണ്ടും ഉചിതം ഏപ്രില്‍ 1 ആക്കുകയായിരുന്നു എന്ന് മനസ്സിലാകും ആ തീരുമാനത്തിന്റെ പിന്നിലുള്ള ബുദ്ധി ആലോചിക്കുമ്പോള്‍. കാരണം ഏപ്രില്‍ ഒന്നിന് എടുക്കുന്ന തീരുമാനങ്ങള്ക്കും പ്രവൃത്തികള്ക്കും ആ ദിവസത്തിന്റെ ഗുണവും കുറെയെങ്കിലും ഉണ്ടായിരിക്കണമല്ലോ ?
             പുതിയ കാനേഷുമാരിയുടെ സ്ഥിതിവിവര കണക്കുകള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല. എങ്കിലും കിട്ടിയ വിവരങ്ങള്‍ വെച്ച് കേരളത്തില്‍ പുരുഷന്മാരുടെ ആയുര്ദൈര്ഖ്യം 72 -ഉം സ്ത്രീകളുടെത് 75 -ഉം വയസ്സാണ്. അതായത് ,ഇന്ത്യയിലെ ഏറ്റവും കൂടുത ല്‍ആയുര്ദൈര്ഖ്യം  ഉള്ള സ്ത്രീകളും പുരുഷന്മാരും ജീവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടേത്‌. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഏറ്റവും നേരത്തെ, അന്‍പത്തി അഞ്ചാം വയസ്സില്‍, വിരമിക്കേണ്ട ഒരേ ഒരു സംസ്ഥാനവും നമ്മുടെതാണ്‌.  
             പറഞ്ഞുവരുന്നത് പെന്‍ഷന്‍ പ്രായത്തെ കുറിച്ച് അല്ല. തുഗ്ലക്ക് മഹാരാജന് ഇന്ത്യാ ചരിത്രത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ അവസരം ഉണ്ടാക്കികൊടുത്ത കൊച്ചു കേരളത്തിലെ പെന്‍ഷന്‍ സംബന്ധിച്ച ചില വലിയ‍ തീരുമാനങ്ങളെ കുറിച്ചാണ്.  അപ്പോള്‍ പെന്‍ഷന്‍ പ്രായം സംബന്ധിച്ച്  പറയേണ്ടതും ഒഴിവാക്കാന്‍ ആവാത്ത്ത് ആയതുകൊണ്ട് മാത്രം പരാമര്സിച്ചതാണ്. 
            സമത്വ സുന്ദരമായ സമൂഹം. അതാണ്‌ ആധുനിക സമൂഹം ആഗ്രഹിക്കുന്നത്. വേണമെങ്കില്‍ അതിലേക്കുള്ള ആദ്യപടി ആയി കണക്കാക്കാം ഒരു നിശ്ചിത പ്രായം കഴിഞ്ഞ എല്ലാ ഗവ.ഉദ്യോഗസ്ഥരും മാര്ച് 31 -നു വിരമിക്കനമെന്നുള്ള ഉത്തരവ്. പുതിയ തീരുമാനം അനുസരിച്ച് 55 വയസ്സുകാരനും 56 വയസ്സുകാരനും ഒരേ ദിവസം പെന്‍ഷന്‍ പട്ടണം.ഒരു ഉദാഹരണം പറയാം. 1955 April 1 -നു രാത്രി 12.00 - നു  ജനിച്ച ആള്‍ക്ക് 2011 March 31 -നു വയസ്സ്  56.  എന്നാല്‍ 1956 March 31 -നു രാത്രി 11 .59 -നു പിറന്ന ആള്‍ക്ക് അതേ ദിവസം (  2011 March 31 ) പ്രായം 55 വയസ്സ്. മുകളില്‍ പറഞ്ഞ 55 വയസ്സുകാരനും 56 വയസ്സുകാരനും ഒരേ ദിവസം, 2011 March 31st -നു വിരമിച്ചേ പറ്റൂ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുകയാണ് ഇവിടെയും. പ്രായത്തിലെ അന്തരം കുറക്കല്‍ നടപ്പാക്കുന്നതിന് മുന്‍പ് സാമാന്യ ബുദ്ധി അല്പം ഒന്ന് പ്രവര്തിചിരുന്നുവെങ്കില്‍ !
             ഈ  പുതിയ   പരിഷ്കാരം മൂലം എത്രയോ പാവപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട ഉദ്യോഗകയറ്റം കിട്ടാതെ പോകുന്നു. സാധാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്ധിച്ച് പ്രൊമോഷന്‍ അവന്റെ സര്‍വീസിലെ നാഴിക കല്ലുകളാണ്. പ്രൊമോഷന്‍ ഓരോ ജോലിക്കരന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. അവന്റെ social status ഉയര്‍ത്തുന്നു. പ്രൊമോഷന്‍ അന്ഗീകാരമായി കരുതപ്പെടുന്നു. അത് ഉത്തരവാദിത്വം കൂട്ടുന്നു. ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ഇതിന്റെയെല്ലാം ഫലമായി അവനില്‍ നിന്ന് കിട്ടുന്ന out put -ഉം മെച്ചപ്പെടുന്നു. ചുരുക്കി പറഞ്ഞാല്‍ തൊഴിലാളിക്കും തൊഴില്‍ ഉടമയ്ക്കും ഇതുകൊണ്ട് മെച്ചം ഉണ്ടാകുന്നു. 
            ഇനി എങ്ങിനെയാണ് പെന്‍ഷന്‍ പ്രായ ഏകീകരണം അര്‍ഹമായ പ്രൊമോഷന്‍ നിഷേധിക്കുന്നത് എന്ന് നോക്കാം. മുകളില്‍ പറഞ്ഞ ഉദാഹരണത്തിലെ  1955 April 1 -ജനിച്ച ഉദ്യോഗസ്ഥന്‍ റെവന്യൂ വകുപ്പിലെ RDO ആണെന്ന് കരുതുക. 1956 March 31 -നു ജനിച്ച ആള്‍ ഈ RDO -ഉടെ തൊട്ടു താഴെ തഹസീല്‍ദാര്‍ ആയി ജോലി ചെയ്യുന്ന ആളെന്നും കരുതുക. പുതിയ ഉത്തരവ് വന്നിരുന്നില്ലെങ്കില്‍ RDO, 2010  April 30 -നു പെന്‍ഷന്‍ ആകുകയും തഹസീല്‍ദാര്‍ക്ക് പിറ്റേ ദിവസം തന്നെ RDO ആയി പ്രൊമോഷന്‍ കിട്ടുകയും ചെയ്യുമായിരുന്നു. 2011 March 31 - വരെ അയാള്‍ക്ക്‌ RDO ആയി ജോലി ചെയ്തു സന്തോഷമായി വിരമിക്കാമായിരുന്നു. എന്നാല്‍ കഥയിലെ   RDO പെന്‍ഷന്‍ ആകഞ്ഞതിനാല്‍ നമ്മുടെ തഹസീല്‍ദാര്‍ക്ക് പ്രൊമോഷന്‍ കിട്ടുന്നില്ല. സ്വാഭാവിക നീതി നിഴേധിക്കപ്പെട്ട പാവം തഹസീല്‍ദാര്‍ കേവലം ഒരു മിനിട്ട് താമസിച്ചാണ് ജനിചിരുന്നതെങ്കിലോ ? അയാള്‍ക്ക്‌ ഒരു വര്ഷം കൂടി സര്‍വീസ് നീട്ടി കിട്ടുകയും പലരുടെയും പ്രൊമോഷന്‍ മുടക്കി ആയി 56 വയസ്സ് വരെ RDO ആയി  സര്‍വീസില്‍ തുടരുകയും ചെയ്യാമായിരുന്നു.ജനന സമയത്തിന്റെ ഒരു പ്രാധാന്യമേ .ജനന സമയത്തെ ഒരു മിനിറ്റ് അയാളുടെ ജീവിതത്തില്‍ എത്ര വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്.  പെന്‍ഷന്‍ ഏകീകരണം വഴി രണ്ടു പ്രൊമോഷന്‍ വരെ നിഴേധിക്കപ്പെടുന്ന  ഉദ്യോഗസ്ഥര്‍ നിരവധിയാണ്. 
          പ്രത്യേക സാഹചര്യങ്ങള്‍ കണക്കില്‍ എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ 20 വര്ഷം മുതല്‍ 37 വര്ഷം വരെ സേവനം അനുഷ്ടിചിട്ടുള്ളവര്‍ ആയിരിക്കും. അതായത്, അവര്‍ പരിചയ സമ്പത്ത് ഉള്ളവരും പ്രായത്തിന്റെ പക്വത നേടിയരും മധ്യനിരയ്ക്കു മുകളില്‍ ഉള്ള പദവിയില്‍ ഇരിക്കുന്നവരും ആയിരിക്കും. അങ്ങനെയുള്ള ഒരു വലിയ കൂട്ടം ജീവനക്കാരെ ഒരു ദിവസം ഒന്നിച്ചു പെന്‍ഷന്‍ കൊടുത്തു അയച്ചാലോ? സുനാമി കഴിഞ്ഞ കടല്‍ തീരം പോലെ ഇരിക്കും, സര്‍ക്കാര്‍ ഓഫീസുകള്‍. അതുമൂലം ഉണ്ടായ വിടവ് നികരുവാന്‍ വളരെ സമയം എടുക്കും.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മിക്ക വകുപ്പുകളിലും പ്രധാനപ്പെട്ട പല പോസ്റ്റുകളിലും April 1 - മുതല്‍  എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കും. ഇത് സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയെ   വളരെ ദോഷകരമായി ബാധിക്കും. ഒരു പന്തിയില്‍ രണ്ടു വിളമ്പു നടത്തിയതുകൊണ്ട് ഉണ്ടായ ദോഷം സമൂഹം മൊത്തത്തില്‍ സഹിക്കേണ്ടി വരുന്നു. 
             March 31 സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ വളരെയേറെ പ്രധാനപ്പെട്ട ദിനമാണ്. അന്നേ ദിവസം ഒട്ടു മിക്ക സര്‍ക്കാര്‍ ഓഫീസുകളും രാത്രിയിലും പ്രവര്തിക്കുമായിരുന്നു മുന്‍പ്. അല്ലെങ്കില്‍ പല ഫണ്ടുകളും ലാപ്സ് ആയി പോകും. എന്നാല്‍,കഴിഞ്ഞ March 31 - നു നിര്‍ബന്ധമായും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസില്‍ send off പാര്‍ട്ടിയുടെ ലഹരിയില്‍ ചില ഉദ്യോഗസ്ഥര്‍ കാട്ടിയ വിക്രിയകള്‍ നാട്ടിലെല്ലാം പട്ടായിട്ടുണ്ടല്ലോ? ഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസുകളും ഈ മാര്‍ച്ച്‌ 31 - നു യാത്ര അയപ്പ് ഗംഭീരമായി  ആഘോഷിച്ചു. അവിടെങ്ങളില്‍ ഒന്നും ഒരു പണിയും നടന്നിട്ടില്ല. പല സര്‍ക്കാര്‍ ഓഫീസുകളിലും മാര്‍ച്ച്‌ അവസാന ആഴ്ചയില്‍  ഒരു ജോലിയും നടന്നിട്ടില്ല എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
             ഇത്രയും ഒക്കെ ദോഷം ഉണ്ടായിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് ? ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ ജനിചിട്ടുള്ളവ്ര്‍ക്കും പ്രൊമോഷന്‍ നഷ്ടപ്പെടുന്നവര്‍ക്ക്കും ഒഴികെ എല്ലാവര്‍ക്കും സന്തോഷം ആണ്. അനര്‍ഹമായി കുറെ കാലം കൂടി സര്‍വീസില്‍ ഇരിക്കാം. കിട്ടിയ പ്രൊമോഷന്‍ അര്‍ഹതയില്ലാതെ കേറെ നാള്‍ കൂടി അനുഭവിക്കാം. 
            കൂടാതെ മറ്റൊന്നുകൂടി അവരെ സന്തോഷവന്മാര്‍ ആക്കുന്നുണ്ട്‌. യുവത്വം മായും മുമ്പ്, പെന്‍ഷന്‍ ആയി എന്ന പേരില്‍ നല്ലൊരു തുകയും മാസാമാസം പെന്‍ഷനും കിട്ടും. മനസ്സില്‍ ധൈര്യവും കായികക്ഷമതയും ഉള്ള സമയം പലിശ കൊടുക്കാതെ നല്ലൊരു തുക കിട്ടിയാല്‍ സ്വന്തമായി നല്ലൊരു സംരഭം തുടങ്ങാം. റിസ്ക്‌ എടുക്കാന്‍ തയ്യാറല്ലെങ്കില്‍ മുന്‍പ് ജോലി ചെയ്തപ്പോള്‍ കിട്ടിയിരുന്നതിന്റെ മൂന്നിരട്ടി പ്രതിഭലത്ത്തിനു സ്വകാര്യ കമ്പനികളില്‍ ജോലി കിട്ടും. പിന്നെ എന്തിനു പ്രതിഷേധിക്കണം. 
            പെന്‍ഷന്‍ ദിന  ഏകീകരണം കൊണ്ട് നഷ്ടം നാടിനും നാട്ടാര്‍ക്കും സമൂഹത്തിനുമാണ്. ഈ അനീതി, ദുസ്ഥിതി മാറ്റാന്‍ പൌര ബോധമുള്ള, സമൂഹത്തോട് പ്രതിബദ്ധതയുള്ള, നാടിന്റെ പുരോഗതിയില്‍ താത്പര്യമുള്ള, നാടിനെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണം.  
          

2011 ജനുവരി 9, ഞായറാഴ്‌ച

IPL Auction

ഐ പി എല്‍ ലേലം 
                ഐ പി എല്‍ ലേലം ഗംമ്ഭീരമായി നടന്നുകൊണ്ടിരിക്കുന്നു. ഗൌതം ഗംബീരിന്റെ വില 11 .04 കോടി രൂപ. അതുപോലെ മിക്കവാറും എല്ലാ കളിക്കാരുടെയും വില ഗണ്യമായി കൂടിയിരിക്കുന്നു. ചില കടലാസ് കടുവകള്‍ വില്കാച്ചരക്ക് ആയി ഇരുന്നു ചീഞ്ഞുകൊണ്ടിരിക്കുന്നു.
                ഒരു കാര്യം വ്യക്തം. മാധ്യമങ്ങള്‍ ഊതി പെരുപ്പിചാലും സ്വയം വലിയ  കളിക്കാരനായി ഞെളിഞ്ഞു നടന്നാലും കാശു മുടക്കുന്നവര്‍ കളി മിടുക്ക് ഉള്ളവരെയേ നല്ല വിലക്ക് വാങ്ങുകയുള്ളു.
                അമിത വില കൊടുത്ത് ഓരോ കളിക്കാരെയും വാങ്ങുമ്പോള്‍ ടീം മാനജുമെന്റിന്റെ ആവശ്യവും പ്രതീക്ഷയും ഏറ്റവും നല്ല കളി ഓരോ കളിക്കാരനില്‍ നിന്നും കിട്ടണം എന്നുള്ളതാണ്. എന്നാല്‍ അപ്രകാരമുള്ള കളി കിട്ടിയില്ലങ്കിലോ ? സഹിക്കുക അല്ലാതെ നിവൃത്തി ഇല്ല. കളി മെച്ചം അല്ലെങ്കിലും കിട്ടാനുള്ള പണം കളിക്കരെനു കൃത്യമായി കിട്ടിയരിക്കും. പേരും പെരുമയും നിലനിര്‍ത്താനും അടുത്ത ലേലത്തില്‍ പാഴ് വസ്തു ആകാതിരിക്കാനും ഉള്ള ആഗ്രഹം മാത്രമായിരുക്കും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുള്ള കളിക്കാരന്റെ പ്രേരണ.
               എന്നാല്‍ ലേലം തിരിച്ചു ആയാലോ ? ടീം മാനേജ്‌മന്റ്‌ അവരുടെ ഓഫര്‍ കളിക്കാരുടെ മുന്‍പില്‍ വെക്കുക. ഉദാഹരണത്തിന് ഒരു ജയത്തിനു അഞ്ചു ലക്ഷം രൂപ, ഒരു രണ്ണിനു ആയിരം രൂപ, ഒരു ബൌണ്ടറി പതിനായിരം രൂപ, ഒരു സിക്സര്‍ പതിനയ്യായിരം രൂപ, ഒരു വികെറ്റ് ഒരു ലക്ഷം രൂപ, ഒരു ക്യാച് അന്‍പതിനായിരം രൂപ,(അന്പതിനായരിം ബോലെര്‍ക്ക്) രണ് കൊടുക്കാത്ത ഒരു ബോളിനു ആയിരം രൂപ എന്നിങ്ങനെ കളിയുടെ ഓരോ  ഭാഗങ്ങള്ക്കും വില നിശ്ചയിച്ചു ലേലത്തിന് വെക്കാം.വേണമെങ്കില്‍ നെഗറ്റീവ് പോയിന്റ്‌ വെച്ച് കളിക്കാനന്റെ പണം തിരിച്ചു പിടിക്കുകയും ആവാം. ഉദാ:- ഒരു ക്യാച്ച് വിട്ടാല്‍ പതിനായിരം രൂപ, ഒരു LBW ഇരുപതിനായിരം  രൂപ, ഒരു വൈഡ് അയ്യായിരം രൂപ, ഒരു no ball ഏഴായിരം രൂപ തുടങ്ങിയ രൂപത്തില്‍ പണം തിരിച്ചു പിടിക്കാം. അങ്ങനെ വന്നാല്‍ ഓരോ കളിക്കാരനും ഏറ്റവും ആത്മാര്‍ഥമായി കളിക്കും. അല്പം ടെന്‍ഷന്‍ കളിക്കാര്‍ക്ക്‌ ഉണ്ടാകും. അത് compensate ചെയ്യാന്‍ ഉള്ള ഉപാധികളും ലേല സമയത്ത് തന്നെ വെക്കണം.
             മുകളില്‍ പറഞ്ഞ പ്രകാരം പല നിരക്കില്‍ ഓഫറുകള്‍ വെച്ച് എത്തുന്ന കമ്പനികളെ കളിക്കാര്‍ ലേലത്തില്‍ പിടിക്കുന്നു. കളിക്കാരുടെ ലേലത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത Renji കളിചിരുക്കുകയോ മറ്റോ ആക്കാം. വിദേശ കളിക്കാരുടെ യോഗ്യത ഇന്റര്‍നാഷണല്‍ player ആയിരിക്കനമെന്നതും ആക്കാം.
              സ്വാഭാവികമായും ഉണ്ടാകാവുന്ന ചിന്ത ഏറ്റവും നല്ല പതിനൊന്നു കളിക്കാര്‍ ഏറ്റവും മെച്ചപ്പെട്ട  ഓഫര്‍ വെച്ചിരിക്കുന്ന മനജ്മെന്റിനെ വാങ്ങും എന്നുള്ളതാകും. ക്രിക്കറ്റ്‌ എന്ന കളിയുടെ പ്രത്യേകത കൊണ്ട് അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല. നല്ല bowlers, batsmen, fielders, game plan and strategy ഇവ ഉണ്ടെങ്കിലെ cricket team വിജയിക്കൂ. ഏതു കളിക്കരെനെയും വേണ്ട എന്ന് പറയുവാനുള്ള അവകാസവും ടീം മനജ്മെന്റിനു ഉണ്ടാവണം.
              ഈ രീതിയില്‍ ഐ പി എല്‍ ലേലം നടന്നാല്‍ ഏറ്റവും ആത്മാര്‍ഥമായ കളി കളിക്കാര്‍ പുറത്തെടുക്കും.നല്ല കളിക്കാരന് നല്ല പ്രത്ഫലം കിട്ടും. സൂപ്പര്‍ സ്റാര്‍ പദവി കൊണ്ട് പ്രതിഫലം കൂടുതല്‍ കിട്ടില്ല എന്ന സ്ഥിതി വരും.സുന്ദരമായ ക്രിക്കറ്റ്‌ കാണാനുമാവും.