ആകെ പേജ്‌കാഴ്‌ചകള്‍

2014 ഒക്‌ടോബർ 14, ചൊവ്വാഴ്ച

ചടാക്ക്

ചടാക്ക്



മദ്ധ്യ വയസ്സ് കഴിഞ്ഞവർ പലപ്പോഴും കേട്ടിട്ടുള്ളതും ഒരിക്കൽ എങ്കിലും ഉപയോഗിച്ചിട്ടുള്ളതും ആയിരിക്കും ചടാക്ക്  എന്ന വാക്ക്.പഴയ വാഹനങ്ങളെ സൂചിപ്പിക്കാനായിരുന്നു ചടാക്ക് എന്ന പദം കൂടുതൽ ഉപയോഗിച്ചിരുന്നത്. 'ചടാക്ക് വണ്ടി', 'പഴഞ്ചടാക്ക്' എന്നൊക്കെ പഴയ വാഹനത്തെയും നല്ല രീതിയിൽ പ്രവർത്തിക്കാത്ത വാഹനത്തെയും വസ്തുക്കളെയും മറ്റും വിശേഷിപ്പിക്കുക പതിവായിരുന്നു.എങ്ങനെ ആണ് ഈ പ്രയോഗം ഉണ്ടായത്?  20-)0 നൂറ്റാണ്ടിന്റ ആദ്യ കാലത്ത് ഇംഗ്ല്ണ്ടിൽ പ്രചാരത്തിൽ  ഉണ്ടായിരുന്ന ഒരു വാഹനം ആയിരുന്നു  'ചരാബാങ്ക്'   (Charabanc).  ഇംഗ്ല്ണ്ടിൽ നിന്നും ഇൻഡ്യയിൽ എത്തിയ ചരാബാങ്ക് വാഹനം 1940-50 കാലത്ത് ഇൻഡ്യ നിരത്തുകളിലും നിരവധി ഉണ്ടായിരുന്നു.   സാധരണക്കാരായ നമ്മുടെ നാട്ടുകാർ  ചരാബാങ്ക് എന്ന പേര് ഉച്ചരിച്ചുവന്നപ്പോൾ 'ചടാക്ക്എന്നയി മാറി.  'ചരാബാങ്ക്' വണ്ടി നമ്മുടെ നാട്ടിൽ അങ്ങനെ 'ചടാക്ക്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിന്നീട് പുതിയ വാഹനങ്ങളുടെ വരവോടുകൂടി  'ചടാക്ക്' വാഹനം പഴഞ്ചനായി മാറി. അപ്പോൾ പഴയ വണ്ടിയെ സൂചിപ്പിക്കാനായി ചടാക്ക് വണ്ടി എന്നു പറഞ്ഞുതുടങ്ങി.   കാലക്രമത്തിൽ പഴയത്, കാലാനുസ്രുതം അല്ലാത്തത്, പ്രവർത്തനയോഗ്യം അല്ലാത്തത് എന്നൊക്കെയുള്ള അർത്ഥത്തിൽ ചടാക്ക് എന്ന പദം ഉപയോഗിക്കുവാൻ തുടങ്ങി. ഇന്നും ഇതേ അർത്ഥത്തിൽ ഈ വാക്ക് ഉപയോഗിച്ച്ചു കൊണ്ടിരിക്കുന്നു.1840-  ഫ്രാൻസിൽ ആണ് ഈ വണ്ടി ആദ്യമായി  നിർമ്മിക്കപ്പെട്ടത്.വിജയകരമാകതിരുന്ന ചരാബാങ്ക് വാഹനം കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊണ്ടിരിന്നില്ല. രസകരമായ മറ്റൊരു സംഗതി ചരാബാങ്ക് എന്ന വാക്കും  പ്രവർത്തനയോഗ്യം അല്ലാത്തത്, കാലത്തിനു യോജിക്കാത്തത്പഴയത് എന്നൊക്കെയുള്ള പൊരുളിൽ ഇംഗ്ലീഷിലും ഉപയോഗത്തിലിരുന്നു എന്നുള്ളതാണ്. നിഘണ്ടുക്കളിലും അപ്രകാരം കൊടുത്തിരുന്നു.  എന്നൽ, ഈ അടുത്ത കാലത്തായി പല  നിഘണ്ടുക്കളിലെയും പഴഞ്ചൻ എന്ന അർത്ഥത്തിൽ നിന്നും ചരാബാങ്ക് എന്ന പദം എടുത്തുകളഞ്ഞുകൊണ്ടിരിക്കുന്നു. കോളിൻസ് നിഘണ്ടുവിൽ നിന്നും ഈ വാക്ക് നീക്കം ചെയ്തത് 2011-ൽ ആണ്.