ആകെ പേജ്‌കാഴ്‌ചകള്‍

2014 മേയ് 4, ഞായറാഴ്‌ച

അറിയപ്പെടാത്ത ബന്ധം

അറിയപ്പെടാത്ത ബന്ധം

 ചങ്ങനശ്ശേരി മുൻപ് പ്രസിദ്ധമായിരുന്നത് ചങ്ങനശ്ശേരി ചന്തയുടെ പേരിൽ ആയിരുന്നു. ചങ്ങനശ്ശേരിയിൽ ചന്ത സ്ഥാപിച്ചതും ആയതിന്റെ ശ്താബ്ദിയോട് അനുബന്ധിച്ച് അഞ്ചു വിളക്ക് സ്ഥാപിച്ചതും മറ്റും ചങ്ങനശ്ശേരി ചന്തയുടെ പ്രൗഡി വിളിച്ചോതുന്നുണ്ട്. കരമാർഗ്ഗവും ജല മാർഗ്ഗവുമുള്ള യാത്രക്കും ചരക്ക് കൊണ്ടുപോകുന്നതിനുമുള്ള സൗകര്യങ്ങൾ ആയിരുന്നു ചങ്ങനശ്ശേരി ചന്തയുടെ മേന്മ വർദ്ധിപ്പിച്ചത്. കൊല്ലം, ആലപ്പുഴ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപര വസ്തുക്കൾ കയറ്റിയ നിരവധി കെട്ടുവള്ളങ്ങൾ നിത്യേന പോകുകയും വരുകയും ചെയ്തിരുന്നത് ഒരു സഥിരം കാഴ്ച്ച ആയിരുന്നു. ഇതേപോലെ ഒരു പട്ടണം ശ്രീലങ്കയിലുമുണ്ട്. പേരു 'ചങ്കണായ്'. ചങ്കണായ് പ്രസിദ്ധമായിരുന്നതും അവിടുത്തെ ചന്തയുടെ പേരിലാണ്. കര, ജല ഗതാഗത സൗകര്യം ആയിരുന്നു ചങ്കണായ് ചന്തയുടെയും പ്രത്യേകത. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരി എന്ന പോലെ ജാഫ്ന നഗരത്തിൽ നിന്നും അധികം ദൂരത്തിൽ അല്ല  ചങ്കണായ് പട്ടണത്തിന്റെ സ്ഥാനം. ജാപ്പാണം പുകയില (ജാഫ്ന പുകയില) ചങ്ങനശ്ശേരി ചന്തയിലെ പ്രധാന കച്ചവടവസ്തുക്കളിൽ ഒന്നായിരുന്നു. ലങ്കയിൽ നിന്ന് വന്നവർ എന്ന് കരുതപ്പെടുന്ന വിശ്വകർമ്മജർ ധാരാളമായി താമസിക്കുന്ന ഒരു പ്രദേശം ആണ് ചങ്ങനശ്ശേരി. ഇംഗ്ലീഷുകാർ ചങ്ങനശ്ശേരി എന്നു ഉച്ചരിക്കുന്നത് ചങ്കണായ് എന്ന പേരിനോട് വളരെ സാമ്യം ഉള്ള രൂപത്തിൽ 'ചങ്കണാചെറി' എന്നാണ്. തമിഴ് മലയാളം ബന്ധം കൊണ്ട് ആയിരിക്കാം ഇവിടെ പറയുന്ന ചില വാക്കുകൾ അതേ അർത്ഥത്തിലോ അർത്ഥസാദൃശ്യത്തോടുകൂടിയോ ചങ്കണായിയിലും ഉപയോഗിക്കാറുണ്ട്. എന്നാൽ, ചങ്ങനശ്ശേരിയും ചങ്കണായിയും തമ്മിൽ എപ്രകാരം ഈ  വിധ ബന്ധങ്ങൾ ഉണ്ടായി എന്ന് പനങ്ങൾ ഒന്നും നടന്നിട്ടുള്ളതായി കാണുന്നില്ല. സങ്കടകരമായ മറ്റൊരു സാമ്യം ചങ്ങനാശ്ശേരിയെപ്പോലെ  ചങ്കണായ് യും ഇന്ന് പഴയകാല പ്രഭ മങ്ങിക്കൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് എന്നുള്ളതാണ്. 
ചങ്ങനാശ്ശേരി

ചങ്കണായ്