ആകെ പേജ്‌കാഴ്‌ചകള്‍

2014 മാർച്ച് 30, ഞായറാഴ്‌ച

ദേശീയ ഗാനാലാപനം



          










                   ഇന്ഡ്യൻ ദേശീയ ഗാനമായ 'ജനഗണമന' ആലപിക്കുമ്പോൾ ഓരോ ഇൻഡ്യൻ പൗരനും അറ്റൻഷൻ പൊസിഷനിൽ നിൽക്കണം എന്നാണു നിഷ്ക്കർഷ. ദേശഭക്തിയുടെ,ദേശീയതയുടെ,ദേശീയ ഗാനത്തോടുള്ള ആദരവിന്റെ ബഹിർസ്ഫുരണo ആയാണു ഇൻഡ്യാക്കാർ ഇങ്ങനെ ചെയ്യണമെന്നു പറഞ്ഞിരിക്കുന്നത്.അതുകൊണ്ടാണ് ഇപ്രകാരം ചെയ്യാൻ ഓരോ ഇൻഡ്യാക്കാരനേയും ചെറുപ്പം മുതൽ, താഴേത്തലം തൊട്ടുള്ള  ക്ലാസ്സുകൾ മുതൽ പഠിപ്പിക്കുന്നത്, പരിശീലിപ്പിക്കുന്നത്. ദേശസ്നേഹമുള്ള എല്ലാ ഇൻഡ്യാക്കാരും ആ വിധം തന്നെ പ്രവത്തിക്കേണ്ടുന്നതുമാണ്.എന്നാൽ, ചില വിദേശ രാജ്യങ്ങളിലെ ചിട്ട അനുസരിച്ച് 'ജനഗണമന' ആലപിക്കുന്ന സമയം നമ്മുടെ നാട്ടുകാരായ പലരും ഹാളുകളിലോ ആഡിറ്റൊറിയങ്ങൾക്ക് അകത്തോ ആണെങ്കിൽ പോലും  ദേശീയ ഗാനം കൂടെ പാടുന്നത് കാണാറുണ്ട്. ചിലർ സല്യൂട്ട് ചെയ്യ്ന്നതും കണ്ടിട്ടുണ്ട്.കൂടാതെ, വലതു കൈ  ഇടതു നെഞ്ചോട് ചേർത്ത് പിടിക്കുന്നതും അന്ത്യഭാഗമായ 'ജയ് ഹേ' എന്ന വാക്കുകളിൽ എത്തുമ്പോൾ ഇരു കൈകളും വായുവിലേക്ക് ആവേശത്തോടെ ഉയർത്തിപ്പിടിക്കുന്നതും മറ്റും ചെയ്തുവരുന്നതായി റ്റിവിയിലും മറ്റും കാണാറുണ്ട്.  ചട്ട പ്രകാരം ഉള്ള മാറ്റം വരാത്തിടത്തോളം കാലം ഈ രീതിയിൽ പെരുമാറുന്നത് നിയമവിരുദ്ധമാണ്. ഒരു ഇൻഡ്യൻ പൗരൻ പൊതുസ്ഥലത്ത് 'ജനഗണമന' പാടുമ്പോൾ അറ്റൻഷൻ പൊസിഷനിൽ തന്നെ നിൽക്കണം. അറ്റൻഷൻ പൊസിഷനിൽ കണ്ണിലെ കൃഷ്ണമണികൾ പോലും ചലിക്കാതെ 90 ഡിഗ്രീ ആംഗിളിൽ നോട്ടം ഉറപ്പിച്ച് നിർത്തിയിരിക്കണം. ശ്വാസോഛ്വാസത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന സ്വാഭാവിക ശരീരചലനം അല്ലാതെ മറ്റൊരു ചലനവും പാടില്ലാത്തതാകുന്നു. ആ സമയം ചലന സ്വാതന്ത്രൃമുള്ളത് ഗായക സംഘത്തിനും ബാൻഡ് മാസ്റ്റർക്കും മറ്റുമാണ്. തുറന്ന ആകാശത്തിനു താഴെ അല്ലാതെ ഏതെങ്കിലും മേൽകൂരക്കു താഴെ  'ജനഗണമന'  കൂടെ പാടുന്നതും ചട്ട വിരുദ്ധം ആണ്. യൂണിഫോം ധരിച്ച സേനാംഗങ്ങൾ മാത്രമാണ് സല്യൂട്ട് ചെയ്യേണ്ടവർ. ആദരണീയരായ, അറിവുള രാഷ്ട്രീയ നേതാക്കൾ, രാജ്യത്തിനു അഭിമാനമായ കായിക താരങ്ങൾ ഇവരൊക്കെ പല പരിപാടികളിലും  അന്തർദേശീയ  മത്സര വേദികളിലും മന:പൂർവം അല്ലെങ്കിലും  'ജനഗണമന' ആലപിക്കുമ്പോൾ ചട്ടവിരുദ്ധമായി അനുചിതമായി നിൽക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ഇൻഡ്യൻ ദേശീയതയെയും ദേശീയ ഗാനത്തെയും മന:പൂർവം ആയി അല്ലെങ്കിലും അവഹേളിക്കുന്നത് ഒഴിവാക്കാൻ ദേശീയ നിരയിലുള്ള രാഷ്ട്രീയ നേതാക്കൾക്കും അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന  മത്സരാർത്ഥികൾക്കും ഇതു സംബന്ധിച്ച് ബോധവത്ക്കരണം നടത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കിൽ നാട് ആദരിക്കുന്ന മഹദ് വ്യക്തികൾ ദേശീയ ഗാനത്തെ അനാദരിക്കൂന്നതിനു സാക്ഷ്യം വഹിക്കേണ്ടി വരും.