ആകെ പേജ്‌കാഴ്‌ചകള്‍

2011 ഏപ്രിൽ 3, ഞായറാഴ്‌ച

Pension

           പെന്ഷന്മഹോത്സവം

      അധ്യായന വര്‍ഷാരംഭം ജൂണ്‍ ഒന്ന് എന്ന് പറയുമ്പോലെ അടുത്തൂണ്‍ ദിനം മാര്ച് മുപ്പത്തിഒന്ന് എന്ന്  പറയത്തക്ക രീതിയിലുള്ള ഒരു 'കേരള കലന്ടെര്‍' ആണ് രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒന്നടന്കമുള്ള  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ   വിരമിക്കല്‍ ദിനം മാര്ച് 31 ആക്കുന്നതിലും എന്തുകൊണ്ടും ഉചിതം ഏപ്രില്‍ 1 ആക്കുകയായിരുന്നു എന്ന് മനസ്സിലാകും ആ തീരുമാനത്തിന്റെ പിന്നിലുള്ള ബുദ്ധി ആലോചിക്കുമ്പോള്‍. കാരണം ഏപ്രില്‍ ഒന്നിന് എടുക്കുന്ന തീരുമാനങ്ങള്ക്കും പ്രവൃത്തികള്ക്കും ആ ദിവസത്തിന്റെ ഗുണവും കുറെയെങ്കിലും ഉണ്ടായിരിക്കണമല്ലോ ?
             പുതിയ കാനേഷുമാരിയുടെ സ്ഥിതിവിവര കണക്കുകള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല. എങ്കിലും കിട്ടിയ വിവരങ്ങള്‍ വെച്ച് കേരളത്തില്‍ പുരുഷന്മാരുടെ ആയുര്ദൈര്ഖ്യം 72 -ഉം സ്ത്രീകളുടെത് 75 -ഉം വയസ്സാണ്. അതായത് ,ഇന്ത്യയിലെ ഏറ്റവും കൂടുത ല്‍ആയുര്ദൈര്ഖ്യം  ഉള്ള സ്ത്രീകളും പുരുഷന്മാരും ജീവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടേത്‌. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഏറ്റവും നേരത്തെ, അന്‍പത്തി അഞ്ചാം വയസ്സില്‍, വിരമിക്കേണ്ട ഒരേ ഒരു സംസ്ഥാനവും നമ്മുടെതാണ്‌.  
             പറഞ്ഞുവരുന്നത് പെന്‍ഷന്‍ പ്രായത്തെ കുറിച്ച് അല്ല. തുഗ്ലക്ക് മഹാരാജന് ഇന്ത്യാ ചരിത്രത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ അവസരം ഉണ്ടാക്കികൊടുത്ത കൊച്ചു കേരളത്തിലെ പെന്‍ഷന്‍ സംബന്ധിച്ച ചില വലിയ‍ തീരുമാനങ്ങളെ കുറിച്ചാണ്.  അപ്പോള്‍ പെന്‍ഷന്‍ പ്രായം സംബന്ധിച്ച്  പറയേണ്ടതും ഒഴിവാക്കാന്‍ ആവാത്ത്ത് ആയതുകൊണ്ട് മാത്രം പരാമര്സിച്ചതാണ്. 
            സമത്വ സുന്ദരമായ സമൂഹം. അതാണ്‌ ആധുനിക സമൂഹം ആഗ്രഹിക്കുന്നത്. വേണമെങ്കില്‍ അതിലേക്കുള്ള ആദ്യപടി ആയി കണക്കാക്കാം ഒരു നിശ്ചിത പ്രായം കഴിഞ്ഞ എല്ലാ ഗവ.ഉദ്യോഗസ്ഥരും മാര്ച് 31 -നു വിരമിക്കനമെന്നുള്ള ഉത്തരവ്. പുതിയ തീരുമാനം അനുസരിച്ച് 55 വയസ്സുകാരനും 56 വയസ്സുകാരനും ഒരേ ദിവസം പെന്‍ഷന്‍ പട്ടണം.ഒരു ഉദാഹരണം പറയാം. 1955 April 1 -നു രാത്രി 12.00 - നു  ജനിച്ച ആള്‍ക്ക് 2011 March 31 -നു വയസ്സ്  56.  എന്നാല്‍ 1956 March 31 -നു രാത്രി 11 .59 -നു പിറന്ന ആള്‍ക്ക് അതേ ദിവസം (  2011 March 31 ) പ്രായം 55 വയസ്സ്. മുകളില്‍ പറഞ്ഞ 55 വയസ്സുകാരനും 56 വയസ്സുകാരനും ഒരേ ദിവസം, 2011 March 31st -നു വിരമിച്ചേ പറ്റൂ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുകയാണ് ഇവിടെയും. പ്രായത്തിലെ അന്തരം കുറക്കല്‍ നടപ്പാക്കുന്നതിന് മുന്‍പ് സാമാന്യ ബുദ്ധി അല്പം ഒന്ന് പ്രവര്തിചിരുന്നുവെങ്കില്‍ !
             ഈ  പുതിയ   പരിഷ്കാരം മൂലം എത്രയോ പാവപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട ഉദ്യോഗകയറ്റം കിട്ടാതെ പോകുന്നു. സാധാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്ധിച്ച് പ്രൊമോഷന്‍ അവന്റെ സര്‍വീസിലെ നാഴിക കല്ലുകളാണ്. പ്രൊമോഷന്‍ ഓരോ ജോലിക്കരന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. അവന്റെ social status ഉയര്‍ത്തുന്നു. പ്രൊമോഷന്‍ അന്ഗീകാരമായി കരുതപ്പെടുന്നു. അത് ഉത്തരവാദിത്വം കൂട്ടുന്നു. ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ഇതിന്റെയെല്ലാം ഫലമായി അവനില്‍ നിന്ന് കിട്ടുന്ന out put -ഉം മെച്ചപ്പെടുന്നു. ചുരുക്കി പറഞ്ഞാല്‍ തൊഴിലാളിക്കും തൊഴില്‍ ഉടമയ്ക്കും ഇതുകൊണ്ട് മെച്ചം ഉണ്ടാകുന്നു. 
            ഇനി എങ്ങിനെയാണ് പെന്‍ഷന്‍ പ്രായ ഏകീകരണം അര്‍ഹമായ പ്രൊമോഷന്‍ നിഷേധിക്കുന്നത് എന്ന് നോക്കാം. മുകളില്‍ പറഞ്ഞ ഉദാഹരണത്തിലെ  1955 April 1 -ജനിച്ച ഉദ്യോഗസ്ഥന്‍ റെവന്യൂ വകുപ്പിലെ RDO ആണെന്ന് കരുതുക. 1956 March 31 -നു ജനിച്ച ആള്‍ ഈ RDO -ഉടെ തൊട്ടു താഴെ തഹസീല്‍ദാര്‍ ആയി ജോലി ചെയ്യുന്ന ആളെന്നും കരുതുക. പുതിയ ഉത്തരവ് വന്നിരുന്നില്ലെങ്കില്‍ RDO, 2010  April 30 -നു പെന്‍ഷന്‍ ആകുകയും തഹസീല്‍ദാര്‍ക്ക് പിറ്റേ ദിവസം തന്നെ RDO ആയി പ്രൊമോഷന്‍ കിട്ടുകയും ചെയ്യുമായിരുന്നു. 2011 March 31 - വരെ അയാള്‍ക്ക്‌ RDO ആയി ജോലി ചെയ്തു സന്തോഷമായി വിരമിക്കാമായിരുന്നു. എന്നാല്‍ കഥയിലെ   RDO പെന്‍ഷന്‍ ആകഞ്ഞതിനാല്‍ നമ്മുടെ തഹസീല്‍ദാര്‍ക്ക് പ്രൊമോഷന്‍ കിട്ടുന്നില്ല. സ്വാഭാവിക നീതി നിഴേധിക്കപ്പെട്ട പാവം തഹസീല്‍ദാര്‍ കേവലം ഒരു മിനിട്ട് താമസിച്ചാണ് ജനിചിരുന്നതെങ്കിലോ ? അയാള്‍ക്ക്‌ ഒരു വര്ഷം കൂടി സര്‍വീസ് നീട്ടി കിട്ടുകയും പലരുടെയും പ്രൊമോഷന്‍ മുടക്കി ആയി 56 വയസ്സ് വരെ RDO ആയി  സര്‍വീസില്‍ തുടരുകയും ചെയ്യാമായിരുന്നു.ജനന സമയത്തിന്റെ ഒരു പ്രാധാന്യമേ .ജനന സമയത്തെ ഒരു മിനിറ്റ് അയാളുടെ ജീവിതത്തില്‍ എത്ര വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്.  പെന്‍ഷന്‍ ഏകീകരണം വഴി രണ്ടു പ്രൊമോഷന്‍ വരെ നിഴേധിക്കപ്പെടുന്ന  ഉദ്യോഗസ്ഥര്‍ നിരവധിയാണ്. 
          പ്രത്യേക സാഹചര്യങ്ങള്‍ കണക്കില്‍ എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ 20 വര്ഷം മുതല്‍ 37 വര്ഷം വരെ സേവനം അനുഷ്ടിചിട്ടുള്ളവര്‍ ആയിരിക്കും. അതായത്, അവര്‍ പരിചയ സമ്പത്ത് ഉള്ളവരും പ്രായത്തിന്റെ പക്വത നേടിയരും മധ്യനിരയ്ക്കു മുകളില്‍ ഉള്ള പദവിയില്‍ ഇരിക്കുന്നവരും ആയിരിക്കും. അങ്ങനെയുള്ള ഒരു വലിയ കൂട്ടം ജീവനക്കാരെ ഒരു ദിവസം ഒന്നിച്ചു പെന്‍ഷന്‍ കൊടുത്തു അയച്ചാലോ? സുനാമി കഴിഞ്ഞ കടല്‍ തീരം പോലെ ഇരിക്കും, സര്‍ക്കാര്‍ ഓഫീസുകള്‍. അതുമൂലം ഉണ്ടായ വിടവ് നികരുവാന്‍ വളരെ സമയം എടുക്കും.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മിക്ക വകുപ്പുകളിലും പ്രധാനപ്പെട്ട പല പോസ്റ്റുകളിലും April 1 - മുതല്‍  എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കും. ഇത് സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയെ   വളരെ ദോഷകരമായി ബാധിക്കും. ഒരു പന്തിയില്‍ രണ്ടു വിളമ്പു നടത്തിയതുകൊണ്ട് ഉണ്ടായ ദോഷം സമൂഹം മൊത്തത്തില്‍ സഹിക്കേണ്ടി വരുന്നു. 
             March 31 സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ വളരെയേറെ പ്രധാനപ്പെട്ട ദിനമാണ്. അന്നേ ദിവസം ഒട്ടു മിക്ക സര്‍ക്കാര്‍ ഓഫീസുകളും രാത്രിയിലും പ്രവര്തിക്കുമായിരുന്നു മുന്‍പ്. അല്ലെങ്കില്‍ പല ഫണ്ടുകളും ലാപ്സ് ആയി പോകും. എന്നാല്‍,കഴിഞ്ഞ March 31 - നു നിര്‍ബന്ധമായും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസില്‍ send off പാര്‍ട്ടിയുടെ ലഹരിയില്‍ ചില ഉദ്യോഗസ്ഥര്‍ കാട്ടിയ വിക്രിയകള്‍ നാട്ടിലെല്ലാം പട്ടായിട്ടുണ്ടല്ലോ? ഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസുകളും ഈ മാര്‍ച്ച്‌ 31 - നു യാത്ര അയപ്പ് ഗംഭീരമായി  ആഘോഷിച്ചു. അവിടെങ്ങളില്‍ ഒന്നും ഒരു പണിയും നടന്നിട്ടില്ല. പല സര്‍ക്കാര്‍ ഓഫീസുകളിലും മാര്‍ച്ച്‌ അവസാന ആഴ്ചയില്‍  ഒരു ജോലിയും നടന്നിട്ടില്ല എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
             ഇത്രയും ഒക്കെ ദോഷം ഉണ്ടായിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് ? ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ ജനിചിട്ടുള്ളവ്ര്‍ക്കും പ്രൊമോഷന്‍ നഷ്ടപ്പെടുന്നവര്‍ക്ക്കും ഒഴികെ എല്ലാവര്‍ക്കും സന്തോഷം ആണ്. അനര്‍ഹമായി കുറെ കാലം കൂടി സര്‍വീസില്‍ ഇരിക്കാം. കിട്ടിയ പ്രൊമോഷന്‍ അര്‍ഹതയില്ലാതെ കേറെ നാള്‍ കൂടി അനുഭവിക്കാം. 
            കൂടാതെ മറ്റൊന്നുകൂടി അവരെ സന്തോഷവന്മാര്‍ ആക്കുന്നുണ്ട്‌. യുവത്വം മായും മുമ്പ്, പെന്‍ഷന്‍ ആയി എന്ന പേരില്‍ നല്ലൊരു തുകയും മാസാമാസം പെന്‍ഷനും കിട്ടും. മനസ്സില്‍ ധൈര്യവും കായികക്ഷമതയും ഉള്ള സമയം പലിശ കൊടുക്കാതെ നല്ലൊരു തുക കിട്ടിയാല്‍ സ്വന്തമായി നല്ലൊരു സംരഭം തുടങ്ങാം. റിസ്ക്‌ എടുക്കാന്‍ തയ്യാറല്ലെങ്കില്‍ മുന്‍പ് ജോലി ചെയ്തപ്പോള്‍ കിട്ടിയിരുന്നതിന്റെ മൂന്നിരട്ടി പ്രതിഭലത്ത്തിനു സ്വകാര്യ കമ്പനികളില്‍ ജോലി കിട്ടും. പിന്നെ എന്തിനു പ്രതിഷേധിക്കണം. 
            പെന്‍ഷന്‍ ദിന  ഏകീകരണം കൊണ്ട് നഷ്ടം നാടിനും നാട്ടാര്‍ക്കും സമൂഹത്തിനുമാണ്. ഈ അനീതി, ദുസ്ഥിതി മാറ്റാന്‍ പൌര ബോധമുള്ള, സമൂഹത്തോട് പ്രതിബദ്ധതയുള്ള, നാടിന്റെ പുരോഗതിയില്‍ താത്പര്യമുള്ള, നാടിനെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണം.